Join News @ Iritty Whats App Group

വാഹന പരിശോധന കടുപ്പിച്ച്‌ പോലീസും മോട്ടോര്‍ വാഹന വകുപ്പും

വാഹന പരിശോധന കടുപ്പിച്ച്‌ പോലീസും മോട്ടോര്‍ വാഹന വകുപ്പും. അമിത വേഗം, ഹെല്‍മെറ്റ്, ലൈസന്‍സ്, സീറ്റ് ബെല്‍റ്റ്, ഇന്‍ഷുറന്‍സ്, ടാക്സ്, പെര്‍മിറ്റ് എന്നിവയ്ക്കാണ് പിഴ ചുമത്തുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ അപകടനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന കടുപ്പിക്കുന്നത്. എല്ലാ സ്റ്റേഷന്‍ പരിധിയിലും മൂന്നിലധികം സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. ദേശീയപാതയിലും ഗ്രാമീണ റോഡുകളിലും ഹൈവേ പോലീസ് ശക്തമായ പരിശോധനയാണ് നടത്തുന്നത്. പോലീസ് ഇന്റര്‍സെപ്ടര്‍ വാഹനങ്ങളും വാഹന പരിശോധനക്ക് സജ്ജമായിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ  സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. ജോയിന്റ് ആര്‍ടിഒമാരും എന്‍ഫോഴ്‌സ്‌മെന്റുമാണ് പരിശോധന നടത്തുന്നത്. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റിന്റെ അവലോകനത്തിലാണ് പിഴ ചുമത്തുന്നത് കർശനമാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ 1798 കേസുകളിലായി ഒന്നരക്കോടിയോളം രൂപയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ വാഹന പരിശോധനയില്‍ പിഴ ഈടാക്കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


Post a Comment

أحدث أقدم
Join Our Whats App Group