നാല് പതിറ്റാണ്ടിന് ശേഷം കണ്ണൂര്‍-മട്ടന്നൂര്‍ റോഡിന് ശാപമോക്ഷം
മട്ടന്നൂര്‍ നഗരത്തിലേക്ക് കണ്ണൂരില്‍ നിന്നും വരുന്നവര്‍ ആദ്യം കാണുന്നത് മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന്റെ എതിര്‍വശത്തുള്ള പൊട്ടിപ്പൊളിഞ്ഞ ഓടകളും നിരതെറ്റിയ സ്ലാബുകളും നടന്നു നീങ്ങാന്‍ പറ്റാത്ത ഫുട്‌പാത്തുമായിരുന്നു.
വര്‍ഷങ്ങളായി പൊതുമരാമത്ത് വകുപ്പും കെട്ടിട ഉടമകളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഈ പ്രദേശത്തിന്റെ വികസനം തടസപ്പെട്ടത് മട്ടന്നൂര്‍ നഗരസഭയുടെ ചെയര്‍മാന്‍ എന്‍. ഷാജിത്തിന്റെ കണിശതയുള്ള ഇടപെടലിലൂടെ പൊതുമരാമത്ത് വകുപ്പും കെട്ടിട ഉടമകളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായതോടെയാണ് ഈ മേഖലയിലെ ദുരിതത്തിന് പരിഹാരമാവുന്നത്.വെള്ളം ഒഴുകി പോകുന്നതിന് കൃത്യമായ ഓവുചാലുകള്‍ ഇല്ലാത്തതിനാല്‍ മഴക്കാലത്ത് വെള്ളം പൂര്‍ണമായും റോഡിലൂടെ ഒഴുകുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് നടന്നു പോകാന്‍ പോലും പറ്റാത്ത വലിയ പ്രയാസമാണ് അനുഭവിച്ചിരുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ സര്‍വ്വേ പ്രകാരം കണ്ണൂര്‍ റോഡിലെ കച്ചവടക്കാരുടെ കെട്ടിടങ്ങളുടെ ഭൂരിഭാഗവും പൊതുമരാമത്ത് വകുപ്പിന്റേതാണെന്ന വാദമാണ് ഉണ്ടായത്. ഇതിനെതിരായി കെട്ടിട ഉടമകളും വ്യാപാരികളും നിയമനടപടികളുമായി മുന്നോട്ടു പോയതാണ് ഏറെക്കാലം ഈ പ്രദേശത്ത് ഒരു പ്രവൃത്തിയും നടത്താന്‍ സാധിക്കാതിരുന്നത്. മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ വ്യാപാരികളും കെട്ടിട ഉടമകളുമായും ആഴ്‌ചകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തുകയും പരസ്‌പര വിട്ടുവീഴ്‌ചക്ക് തയ്ാറായവാന്‍ പ്രേരിപ്പിക്കുകയും ചെയ്‌തതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പുമായുള്ള കേസ് പിന്‍വലിക്കുന്നതിനു വ്യാപാരികള്‍ തയ്യാറാവുകയും തടസങ്ങള്‍ നീങ്ങുകയും ചെയ്‌തു. തുടര്‍ന്ന് സ്‌ഥലം എം.എല്‍.എ ശൈലജ മുഖാന്തിരം നഗരസഭ ചെയര്‍മാന്‍ പൊതുമരാമത്തു വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്‌ഥാനത്തിലാണ് കണ്ണൂര്‍ റോഡിന്റെ ഇരുവശവും ഡ്രെയിനേജുകള്‍ നിര്‍മ്മിക്കുന്നതിനും കവറിംഗ് സ്ലാബ് ഉള്‍പ്പെടെ ഫുട്‌പാത്ത് നിര്‍മ്മിക്കാനും 80 ലക്ഷം അനുവദിച്ചത്.
ഇതില്‍ 60 ലക്ഷം സിവില്‍ വര്‍ക്കിനും 20 ലക്ഷം ഇലക്ര്‌ടിക്കല്‍ വര്‍ക്കിനുമായി നീക്കിവെക്കുകയുണ്ടായി. മനോഹരമായ ഹാന്‍ഡ് റെയിലുകളും അലങ്കാര ദീപങ്ങളും പദ്ധതിയുടെ ഭാഗമായി ഈ റോഡിന്റെ ഇരുവശത്തും സ്‌ഥാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ഭാഗത്തുനിന്നും മട്ടന്നൂരിന്റെ കവാടമായ വായന്തോട് മുതല്‍ നേരത്തെ പൊതുമരാമത്ത് വകുപ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നത്. നവീകരിച്ച കണ്ണൂര്‍ റോഡിന്റെയും അലങ്കാര ദീപങ്ങളുടെയും ഉദ്‌ഘാടനം ഇന്ന് നടക്കും.
إرسال تعليق