Join News @ Iritty Whats App Group

വനിതാ നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടനാട് എം എല്‍ എ തോമസ് കെ തോമസിനെതിരെ കേസെടുത്തു



എന്‍ സി പി വനിതാ നേതാവിനെ മര്‍ദ്ധിച്ച കേസില്‍ കുട്ടനാട് എം എല്‍ എ തോമസ് കെ തോമസിനെതിരെ പൊലീസ് കേസെടുത്തു. ഓഫീസില്‍ വച്ച് എന്‍ സി പി യുടെ വനിത നേതാവിനെ മര്‍ദ്ദിക്കുകയും, അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്. കോടതി നിര്‍ദേശ പ്രകാരമാണ് കേസ്.

എന്‍ സി പിയുടെ നാല് ജില്ലാ ഭാരവാഹികള്‍ക്കെതിരെയും കേസുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കും എന്നാണ് ആലപ്പുഴ സൗത്ത് പൊലീസ് പറയുന്നത്.

കുട്ടനാട് എം എല്‍എ ആയിരുന്ന തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. എന്‍ സി പിയില്‍ അടുത്തകാലത്തായി അരങ്ങേറുന്ന വന്‍ ചേരിപ്പോരിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ കേസുണ്ടായിരിക്കുന്നതെന്നാണ് എന്‍ സി പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Post a Comment

أحدث أقدم
Join Our Whats App Group