Join News @ Iritty Whats App Group

ലഫ്ടനന്റ് ജനറൽ അനിൽ ചൗഹാൻ പുതിയ സംയുക്ത സൈനിക മേധാവി

ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ (റിട്ട) അനിൽ ചൗഹാനെ നിയമിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ബിപിൻ റാവത്തിന് ശേഷമുള്ള രണ്ടാമത്തെ സിഡിഎസാണ് അദ്ദേഹം. 40 വർഷത്തോളം സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനിൽ ചൗഹാൻ കഴിഞ്ഞ വർഷമാണ് വിരമിച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തെ ആദ്യത്തെ സിഡിഎസ് ജനറൽ ബിപിൻ റാവത്ത് മരിച്ചതിനെ തുടർന്ന് സിഡിഎസ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഒമ്പത് മാസത്തിന് ശേഷമാണ് അനിൽ ചൗഹാന്റെ നിയമനം. ഇന്ത്യാ ഗവൺമെന്റിന്റെ സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിവരം.

ചൗഹാൻ നിലവിൽ NSCS ന്റെ സൈനിക ഉപദേഷ്ടാവ് ആയിരുന്നു. വിരമിച്ച ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ 40 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ നിരവധി കമാൻഡുകൾ വഹിച്ചിട്ടുണ്ട്. ബാലാകോട്ട് ആക്രമണം നടക്കുമ്പോൾ ഡിജിഎംഒ ആയിരുന്നു അദ്ദേഹം. ഓപ്പറേഷൻ സൺറൈസ് അദ്ദേഹത്തിന്റെ ആശയമാണ്.

1961 മെയ് 18 നാണ് അനിൽ ചൗഹാൻ ജനിച്ചത്. 1981ൽ ഇന്ത്യൻ ആർമിയുടെ 11 ഗൂർഖ റൈഫിൾസിൽ കമ്മീഷൻ ചെയ്തു. നാഷണൽ ഡിഫൻസ് അക്കാദമി ഖഡക്‌വാസ്‌ലയുടെയും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെയും പൂർവ്വ വിദ്യാർത്ഥിയാണ്. ഒരു മേജർ ജനറൽ എന്ന നിലയിൽ, നോർത്തേൺ കമാൻഡിലെ നിർണായകമായ ബാരാമുള്ള സെക്ടറിലെ ഇൻഫൻട്രി ഡിവിഷന്റെ കമാൻഡായിരുന്നു അദ്ദേഹം. പിന്നീട് ലെഫ്റ്റനന്റ് ജനറലായി അദ്ദേഹം വടക്കുകിഴക്കൻ കോർപ്സിന്റെ കമാൻഡറായി. 2019 സെപ്റ്റംബറിൽ അദ്ദേഹം ഈസ്റ്റേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി. 2021 മെയ് മാസത്തിൽ വിരമിക്കുന്നതുവരെ അദ്ദേഹം ഈ സ്ഥാനം വഹിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group