കേരളത്തിന്റെ ആരോഗ്യരംഗത്തെ വികസനത്തെക്കുറിച്ചായിരുന്നു എംവി ജയരാജന്റെ പ്രസംഗം. 'ഒന്നാം സ്ഥാനമാ കേരളത്തിന്. ആരാ പറയുന്നത്. നീതി ആയോഗ്. അതിന്റെ ചെയര്‍മാന്‍ ആരാ. നരേന്ദ്രമോദി. നരേന്ദ്ര മോദിയ്ക്ക് അംഗീകരിക്കാന്‍ കഴിയുമെങ്കില്‍ പിന്നെ ഈ കുമ്പക്കുടിയില്‍ തറവാട്ടുകാരാ സുധാകരനെന്താ അംഗീകരിക്കാന്‍ കഴിയാത്തത്?' അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുകാരുടെ കാലത്ത് മെഡിക്കല്‍ കോളേജ് അല്ലെന്നും 'മേഡിക്കല്‍' കോളേജായിരുന്നെന്ന് എംവി ജയരാജന്‍ വിമര്‍ശിച്ചു. ഇടതുപക്ഷ ഗവണ്‍മെന്റ് കൊണ്ടുവന്ന ആരോഗ്യ നയംകൊണ്ട് ആശുപത്രികള്‍ മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കോവിഡ് വന്നപ്പോള്‍ തീര്‍ന്നെന്ന് കരുതിയാണെന്നും പരിയാരം മെഡിക്കല്‍ കോളേജ് ഉള്ളതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലും മാറ്റം വന്നെന്ന് അദ്ദേഹം പറഞ്ഞു. നല്ല വിദ്യാഭ്യാസ സൗകര്യമുള്ള സ്‌കൂളുകള്‍ ഉള്ളതുകൊണ്ടാണെന്നും എല്ലാ സര്‍ക്കാര്‍ സ്‌കൂളും മെച്ചപ്പെട്ടെന്നും എംവി ജയരാജന്‍ പറഞ്ഞു. സ്‌കൂളുകളിലെ അടുക്കള ഹൈടെക്ക് ആയെന്നും ഇതൊക്കെ ഉമ്മന്‍ചാണ്ടി പത്തുവര്‍ഷം ഭരിച്ചാല്‍ നടക്കുമോ എന്നും ജയരാജന്‍ ചോദിച്ചു.
إرسال تعليق