Join News @ Iritty Whats App Group

ഗര്‍ഭഛിദ്രം, സുപ്രിം കോടതി വിധിക്കെതിരെ കെ സി ബി സി


എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന സുപ്രിം കോടതി വിധിക്കെതിരെ കേരളാ കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ്. സുപ്രിം കോടതി വിധി ആശങ്കജനകമാണെന്നാണ് കെ സി സി സിയുടെ വിലയിരുത്തല്‍. ഗര്‍ഭസ്ഥ ശിശുവെന്നാല്‍ അത് സ്ത്രീകളുടെ അവകാശം മാത്രമായി പരിമിതപ്പെടുത്തുന്നത് മനുഷ്യത്വം കുറച്ചുകാണിക്കുന്നതിന് തുല്യമാണെന്ന് കെ സി ബി സി അഭിപ്രായപ്പെട്ടു.

കുടുംബ ഭദ്രതയ്ക്കും സ്ത്രീയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനും വേണ്ടി ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും നിയമസംവിധാനങ്ങള്‍ക്കുണ്ട്. എന്റെ ശരീരം എന്റെ അവകാശം എന്ന വിധത്തില്‍ ജീവനു വില കല്പിക്കാത്ത എല്ലാത്തരം പ്രവര്‍ത്തനങ്ങളും സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിക്കുമെന്നും കെസിബിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഗര്‍ഭചിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നും ഭാര്യയുടെ അനുമതിയില്ലാതെ നടത്തുന്ന ലൈംഗീക വേഴ്ച ബലാല്‍ംഗമാണെന്നുമുള്ള ചരിത്ര പ്രധാനമായ വിധി പ്രസ്താവിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group