Join News @ Iritty Whats App Group

പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ വിട്ടു; 30ആം തീയതി കോടതിയിൽ ഹാജരാക്കണം



എൻഐഎ പരിശോധനയെ തുടർന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഈ മാസം 30 വരെ കസ്റ്റഡിയിൽ വിട്ടു. 30ന് രാവിലെ 11 മണിക്ക് പ്രതികളെ കോടതിയിൽ ഹാജരാക്കണം. 11 നേതാക്കളെയാണ് കസ്റ്റഡിയിൽ വിട്ടത്. ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന ഗുരുതര ആരോപണങ്ങൾ കസ്റ്റഡി അപേക്ഷയിലും എൻഐഎ ആവർത്തിച്ചു. 

11 മണിയോടെയാണ് പ്രതികളെ കൊച്ചിയിലെ എൻഐഎ കോടതിയിൽ എത്തിച്ചത്. ആർഎസ്എസിനെതിരെ മുദ്രാവാക്യം വിളിച്ച നേതാക്കൾ രാഷ്ട്രീയമായി വിഷയങ്ങളെ നേരിടാൻ പഠിക്കണമെന്നും പറയുകയും ചെയ്തു

Post a Comment

أحدث أقدم
Join Our Whats App Group