ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം എം.പി. ഗവർണർ ബിജെപിയുടെ ഗുണ്ടയോ , ദല്ലാളോ ആയാണ് ഇപ്പൊൾ പ്രവർത്തിക്കുന്നത്.ബി.ജെ.പിയുടെ ഉപകേന്ദ്രമായി രാജ് ഭവൻ മാറി കഴിഞ്ഞു.ആരിഫ് മുഹമ്മദ് ഖാൻമാരെ സംരക്ഷിക്കാൻ ഗവർണർ പദവി വേണ്ട എന്ന തീരുമാനം ഉണ്ടാകേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
1950 മുതൽ നിലവിലുള്ള ഗവർണർ പദവികൾ ഇനിയും വേണമോ എന്ന ചോദ്യത്തിന്റെ പ്രസക്തി കൂടുകയാണ്, ഇടതു സർക്കാറിനെ തകർക്കാൻ ഗവർണർ ശ്രമിക്കുമ്പോൾ കോൺഗ്രസ് മൗനം പാലിക്കുകയാണ്, ശബ്ദം നഷ്ടപ്പെട്ടവരുടെ പാർട്ടിയായി കോൺഗ്രസ് മാറി കഴിഞ്ഞു, ഗവർണറും കോൺഗ്രസ് ചേർന്ന് എൽ.ഡി.എഫ് സർക്കാറിനെ തകർക്കാൻ ശ്രമിച്ചാൽ അതിനെ ചെറുക്കാൻ മുൻ നിരയിൽ സി.പി.ഐ ഉണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.നിലമ്പൂരിൽ 'സി.പിഐ മണ്ഡലം ഓഫീസ് ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
إرسال تعليق