Join News @ Iritty Whats App Group

തന്നെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ഗവര്‍ണ്ണറുടെ വെളിപ്പെടുത്തലില്‍ കണ്ണൂര്‍ വി സിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി


തന്നെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലില്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ കേസെടുക്കാന്‍ പരാതി. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്്.

ചരിത്ര കോണ്‍ഗ്രസിന്റെ പരിപാടിയിലാണ് തന്റെ കയ്യേറ്റം ചെയ്യാന്‍ ശ്രമം നടന്നതെന്ന് ഗവര്‍ണ്ണര്‍ ആരോപിച്ചിരിരുന്നു. വൈസ് ചാന്‍സലര്‍ ക്രിമിനലാണ്. അദ്ദേഹം മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. തന്നെ കായികമായി നേരിടാന്‍ ഗൂഢാലോചന നടത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു.ഇത് വി.സിയുടെ അറിവോടെ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ വി.സി ഒപ്പിട്ടില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. അതേസമയം, വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും തന്റെ ഈഗോ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചട്ടലംഘനങ്ങളില്‍ സ്വീകരിച്ച നടപടികളില്‍ ഗോപിനാഥ് രവീന്ദ്രന്‍ നടത്തിയ പ്രതികരണങ്ങള്‍ ഗവര്‍ണറെ ചൊടിപ്പിച്ചിരുന്നു. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയുള്ള സിന്‍ഡിക്കേറ്റ് തീരുമാനം സ്റ്റേ ചെയ്ത സര്‍വകലാശാല തലവനായ ചാന്‍സലറുടെ നടപടിക്കെതിരെ വി.സി സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു ചേര്‍ത്ത് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത് ചട്ടലംഘനമാണെന്നും രാജ്ഭവന്‍ വിലയിരുത്തുന്നു.

Post a Comment

أحدث أقدم
Join Our Whats App Group