Join News @ Iritty Whats App Group

പീഡന കേസ്: കണ്ണൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂര്‍: സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.പി കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.

കൃഷ്ണകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേഷി സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തോട്ടട കിഴുന്ന വാര്‍ഡ് അംഗമാണ് കൃഷ്ണകുമാര്‍. ആരോപണം ഉയര്‍ന്നതോടെ കൃഷ്ണകുമാറിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം ജില്ലാ നേതൃത്വം പുറത്താക്കിയിരുന്നു.

കഴിഞ്ഞ മാസം 15നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. സഹകരണ സ്ഥാപനത്തിലെ ഭരണസമിതിയില്‍ അംഗമാണ് കൃഷ്ണകുമാര്‍. ഓഫീസിലെ മുറിയില്‍ വച്ച് ലൈംഗിക ഉദ്ദേശത്തോടെ കടന്നുപിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയാണ് പരാതിക്കാരി. യുവതി വീട്ടിലെത്തി ഭര്‍ത്താവിനോട് വിവരം പറയുകയും ഇരുവരും എടക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയുമായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group