Join News @ Iritty Whats App Group

വയനാട് ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കി വ്യാജ വാട്‌സാപ്പ് അക്കൗണ്ടിലൂടെ പണം തട്ടാന്‍ ശ്രമം

വയനാട് ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കിയുള്ള വ്യാജ വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം. വയനാട് ജില്ലാ കളക്ടര്‍ എ. ഗീതയുടെ പേരില്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ട് ആരംഭിച്ചാണ് പണം തട്ടാനുള്ള ശ്രമം നടക്കുന്നത്.
ജില്ലാ കളക്ടര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. സംഭവത്തില്‍ സൈബര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും ആരും ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കണമെന്നും നിയമനടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതിവരുത്താന്‍ കഴിയൂവെന്നും കളക്ടര്‍ പറഞ്ഞു. കളക്ടറുടെ പേരില്‍ പണം ചോദിച്ച് നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

വയനാട് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

വ്യാജന്മാരെ സൂക്ഷിക്കണേ!



എന്റെ പ്രൊഫൈൽ ഫോട്ടോ DP ആക്കിയ ഒരു വ്യാജ വാട്സാപ്പ്‌ അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട്‌ പലരെയും ബന്ധപ്പെടുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുക. അതിൽ കാണുന്ന നമ്പർ ഉപയോഗിക്കുന്ന ആൾക്ക്‌ വാട്സാപ്പ്‌ ഇല്ല എന്നും അന്വേഷണത്തിൽ മനസിലാകുന്നു. സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്‌. അന്വേഷിച്ച്‌ കർശ്ശന നടപടി കൈക്കൊള്ളും.


 വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകൾ പലർക്കും ശല്യമാകുന്നുണ്ട്‌. നിങ്ങൾ ഇത്തരം ഒരു തട്ടിപ്പിന്‌ ഇരയായാൽ, ഉടനെ സൈബർ പോലീസിൽ പരാതി നൽകുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക്‌ അറുതി വരുത്താൻ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളിൽ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.

Post a Comment

أحدث أقدم
Join Our Whats App Group