Join News @ Iritty Whats App Group

കണ്ണൂർ സര്‍വകലാശാല ഇന്നു നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകള്‍ മാറ്റിയത് എസ്.എഫ്.ഐ അഖിലേന്ത്യാ ജാഥ നടക്കുന്നതിനാലെന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍


കണ്ണൂര്‍: എസ്.എഫ്.ഐ അഖിലേന്ത്യാ ജാഥയ്ക്കായി കണ്ണൂര്‍ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചതായി പരാതി. സര്‍വകലാശാല ഇന്നു നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകള്‍ കാരണമൊന്നും പറയാതെ മാറ്റിയിട്ടുണ്ട്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.

എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു നയിക്കുന്ന ജാഥയ്ക്ക് ഇന്നാണ് കണ്ണൂരില്‍ തുടക്കമാകുന്നത്. ഉച്ചയ്ക്കുശേഷം തലശ്ശേരിയില്‍ എ. വിജയരാഘവനാണ് ജാഥ ഉദ്ഘാടനം ചെയ്യുന്നത്. ആഗസ്റ്റ് 19ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും. അതിനിടയിലാണ് ഇന്നു നടക്കേണ്ടിയിരുന്ന മുഴുവന്‍ പരീക്ഷകളും കണ്ണൂര്‍ സര്‍വകലാശാല മാറ്റിവച്ചിരിക്കുന്നത്.

അതേസമയം, പരീക്ഷ മാറ്റിയതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളൊന്നും സര്‍വകലാശാലാ അധികൃതര്‍ നല്‍കിയിട്ടില്ല. ഇന്നു നടത്താനിരുന്ന ബി.എസ്.സി ഹോണേഴ്‌സ് ഉള്‍പ്പെടെയുള്ള നാലം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ആഗസ്റ്റ് 25ലേക്ക് മാറ്റിനിശ്ചയിച്ചതായുള്ള അറിയിപ്പ് പുറത്തിറക്കുകകയാണ് ചെയ്തിരിക്കുന്നത്.

എന്നാല്‍, എസ്.എഫ്.ഐ ജാഥയ്ക്കു വേണ്ടിയാണ് പരീക്ഷ മാറ്റിയതെന്നാണ് കെ.എസ്.യു, എം.എസ്.എഫ് അടക്കമുള്ള പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പ്രതികരിച്ചു. എം.എസ്.എഫും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group