Join News @ Iritty Whats App Group

പീഡനക്കേസില്‍ വസ്ത്രം പ്രകോപനമായെന്ന കോടതി നീരീക്ഷണം: തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി. സീതാദേവി


ബലാത്സംഗ കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള കോടതിയുടെ നിരീക്ഷണത്തെ വിമര്‍ശിച്ച് വനിത കമ്മീഷന്‍. അതിജീവിതയുടെ വസ്ത്രം പ്രകോപനമുണ്ടാക്കിയെന്ന കോഴിക്കോട് സെഷന്‍സ് കോടതിയുടെ നിരീക്ഷണം തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ കോടതി സാധൂകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും സതീദേവി വ്യക്തമാക്കി. അതിജീവിതയുടെ വസ്ത്രധാരണത്തിന്റെ പേരില്‍ ആരോപണവിധേയന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് നിര്‍ഭാഗ്യകരമാണ്. വിചാരണ നടക്കുന്നതിന് മുന്‍പ് തീര്‍പ്പു കല്‍പ്പിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യത്തില്‍ വീണ്ടുവിചാരണം വേണമെന്നും സതീദേവി അറിയിച്ചു.

ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന ധരത്തിലുള്ള വസ്ത്രമാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും സെഷന്‍ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയത്. പരാതിക്കാരിയുടെ ചിത്രങ്ങളും ജാമ്യാപേക്ഷയ്‌ക്കൊപ്പം സിവിക് ചന്ദ്രന്‍ ഹാജരാക്കിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group