Join News @ Iritty Whats App Group

വി​വാ​ഹ​ത്തി​നു വി​സ​മ്മ​തി​ച്ച കാ​മു​ക​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന് മൃ​ത​ദേ​ഹം ട്രോ​ളി ബാ​ഗി​ലാ​ക്കി​യ യു​വ​തി പി​ടി​യി​ല്‍.


വി​വാ​ഹ​ത്തി​നു വി​സ​മ്മ​തി​ച്ച കാ​മു​ക​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന് മൃ​ത​ദേ​ഹം ട്രോ​ളി ബാ​ഗി​ലാ​ക്കി​യ യു​വ​തി പി​ടി​യി​ല്‍.

മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കാ​ന്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യ​ബാ​ദി​ല്‍ താ​മ​സി​ക്കു​ന്ന പ്രീ​തി ശ​ര്‍​മ​യെ​യാ​ണ് പോ​ലീ​സ് ഞാ​യ​റാ​ഴ്ച രാ​ത്രി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന കാ​മു​ക​ന്‍ ഫി​റോ​സ് എ​ന്ന ച്വാ​ന്നി​യെ(23)​യാ​ണ് യു​വ​തി ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കാ​ന്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​വ് പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ഒ​രു യു​വ​തി ട്രോ​ളി ബാ​ഗും വ​ലി​ച്ചി​ഴ​ച്ച് ന​ട​ന്നു​പോ​കു​ന്ന​ത് പോ​ലീ​സി​ന്റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​തോ​ടെ പോ​ലീ​സ് സം​ഘം യു​വ​തി​യു​ടെ സ​മീ​പ​ത്തെ​ത്തി. തു​ട​ര്‍​ന്ന് വ​നി​താ കോ​ണ്‍​സ്റ്റ​ബി​ള്‍ യു​വ​തി​യു​ടെ ട്രോ​ളി ബാ​ഗ് പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് ബാ​ഗി​നു​ള്ളി​ല്‍ യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടെ പോ​ലീ​സ് സം​ഘം യു​വ​തി​യെ ചോ​ദ്യം​ചെ​യ്യു​ക​യും കൊ​ല​പാ​ത​ക​ത്തി​ന്റെ ചു​രു​ള​ഴി​യു​ക​യു​മാ​യി​രു​ന്നു.

നാ​ലു​വ​ര്‍​ഷം മു​മ്പ് ഭ​ര്‍​ത്താ​വു​മാ​യു​ള്ള ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ പ്രീ​തി ശ​ര്‍​മ കാ​മു​ക​നാ​യ ഫി​റോ​സി​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്.

ഇ​തി​നി​ടെ ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് പ്രീ​തി ശ​ര്‍​മ ഫി​റോ​സി​നോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ആ​ളാ​യ​തി​നാ​ല്‍ മാ​താ​പി​താ​ക്ക​ള്‍ സ​മ്മ​തി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് കാ​മു​ക​ന്‍ വി​വാ​ഹ​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി.

ക​ഴി​ഞ്ഞ​ദി​വ​സ​വും വി​വാ​ഹ​ക്കാ​ര്യ​ത്തെ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യി. ഫി​റോ​സ് കാ​മു​കി​യെ അ​വ​ഹേ​ളി​ച്ച് സം​സാ​രി​ച്ചു.

ഇ​തോ​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി കൊ​ണ്ട് യു​വ​തി കാ​മു​ക​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ മൃ​ത​ദേ​ഹം ട്രോ​ളി ബാ​ഗി​ലാ​ക്കി​യ യു​വ​തി പി​ന്നീ​ട് ഇ​തു​മാ​യി വീ​ടി​ന് പു​റ​ത്തി​റ​ങ്ങി.

ഗാ​സി​യാ​ബാ​ദ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി ഏ​തെ​ങ്കി​ലും ട്രെ​യി​നി​ല്‍ ബാ​ഗ് ഉ​പേ​ക്ഷി​ക്കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ബാ​ഗു​മാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​തെ​ന്നും കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധം ഇ​വ​രു​ടെ വീ​ട്ടി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group