കണ്ണൂർ: ഫയർഫോഴ്സ് ഓഫീസിന് മുന്നിൽ വാഹനപകടത്തിൽ പരിക്കേറ്റ യുവതി മരിച്ച സംഭവത്തിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്.
ചികിത്സ പിഴവുമൂലമാണ് യുവതി മരിച്ചതെന്നാണ് പോലീസിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്.
ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച യുവതിക്ക് ഓപറേഷൻ നടത്തുന്നതിനിടെ അബദ്ധത്തിൽ ഞരന്പ് മുറിഞ്ഞാണ് മരിച്ചതെന്നാണ് യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പരാതിയിൽ പറയുന്നത്.
മൃതദേഹം പരിയാരത്ത് കൊണ്ടുവന്ന് പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ ചികിത്സ പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാരുടെ പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്
إرسال تعليق