Join News @ Iritty Whats App Group

മധ്യപ്രദേശില്‍ കാണാതായ മലയാളി ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃത​ദേഹം കണ്ടെത്തി


മദ്ധ്യപ്രദേശിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. കാർ കണ്ടെത്തിയതിന് പിന്നാലൊണ് സൈനികന്റെ മൃതദേഹവും കണ്ടെത്തുന്നത്. മിന്നൽ പ്രളയത്തിൽ അകപ്പെട്ടതാണെന്നാണ് സൂചന. എറണാകളും മാമംഗലം സ്വദേശി നിർമ്മൽ ശിവരാജനാണ് മരിച്ചത്.

മൂന്ന് ദിവസം മുൻപാണ് നിർമ്മലിനെ കാണാതാകുന്നത്. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും ജോലി സ്ഥലത്തേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതാവുകയായിരുന്നു. ജബൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപിചന്ദ്രയെ കണ്ടതിന് ശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് കാണാതാകുന്നത്.

നർമ്മദാപുരത്തെ ഒരു ഗ്രാമതത്തിലാണ് നിർമ്മലിന്റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ. ഇതിന്റെ അടിസ്ഥാനത്തില്‍ സൈന്യം പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു. പിന്നാലെ നിർമ്മൽ സഞ്ചരിച്ച കാർ കണ്ടെത്തി. തകർന്ന നിലയിലായിരുന്നു കാർ. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group