Join News @ Iritty Whats App Group

എസ്എസ്എല്‍വി ദൗത്യം പരാജയം; ഭ്രമണപഥത്തില്‍ എത്തിക്കാനായില്ലെന്ന് ഐഎസ്ആര്‍ഒ

ചെന്നൈ: ഐഎസ്ആര്‍ഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയം. രണ്ട് ഉപഗ്രഹങ്ങ ളും നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാകില്ലെന്ന് ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ മുന്‍ നിശ്ചയിച്ച യാത്രാപഥത്തില്‍ വ്യതിയാനം ഉണ്ടായതോടെ ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ഭൂമിയിലെത്തിയില്ല.ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നും 9.18നാണ് എസ്എസ്എല്‍വി കുതിച്ചുയര്‍ന്നത്. ആദ്യ ഘട്ടത്തില്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് പോയി. വിക്ഷേപണം ആരംഭിച്ച് 10 മിനിറ്റിനും 42 സെക്കന്‍ഡും എത്തിയതോടെ റോക്കറ്റിന്റെ സഞ്ചാര രേഖയില്‍ നിന്നും മാറ്റമുണ്ടായി. നാലാം ഘട്ടമായ വിടിഎം പ്രവര്‍ത്തനത്തിലുണ്ടായ പാളിച്ചയാണ് പ്രശ്‌നമായെന്നാണ് പ്രാഥമിക നിഗമനം. ദ്രവ എന്‍ജിന്‍ ഉപയോഗിച്ചു റോക്കറ്റിന്റെ വേഗത നിയന്ത്രിക്കുന്ന വെലോസിറ്റി ട്രിമിങ് മൊഡ്യൂള്‍ നിശ്ചയിച്ച പോലെ നടന്നില്ല. ഇതോടെ ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ നിന്ന് തെന്നിമാറിയെന്നാണ് സൂചന.

ഇന്ത്യയുടെ ആദ്യത്തെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമായിരുന്നു എസ്എസ്എല്‍വി. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ്-02നെയും ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണ് രൂപകല്‍പ്പന ചെയ്തത്. മൂന്ന്‌ ഖര ഇന്ധന ഘട്ടമുള്ള എസ്‌എസ്‌എൽവിക്ക്‌ 34 മീറ്റർ ഉയരവും 120 ടൺ ഭാരവുമുണ്ട്. 170 കോടി രൂപ ചെലവഴിച്ച് അഞ്ച് വര്‍ഷം കൊണ്ടാണ് എസ്എസ്എല്‍വി വികസിപ്പിച്ചെടുത്തത്.ഒരു വർഷം എട്ട് എസ് എസ് എല്‍ വി വിക്ഷേപണങ്ങളെങ്കിലും നടത്താനാണ് ഐഎസ്ആ‍ർഒയുടെ ലക്ഷ്യം. 2016ലെ നാഷണൽ സ്പേസ് സയൻസ് സിമ്പോസിയത്തിലാണ് പിഎസ്എൽവിയെക്കാൾ ചെറിയ വിക്ഷേപണ വാഹനമെന്ന ആശയം ആദ്യമായി ഉയർന്നുവന്നത്. 2020 മുതൽ വാണിജ്യ ദൗത്യങ്ങൾക്കായി ഉപയോഗിക്കാനാണ് തീരുമാനിച്ചെങ്കിലും, കോവിഡ് അടക്കമുള്ള കാരണങ്ങൾ മൂലം വൈകിയ പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group