Join News @ Iritty Whats App Group

ആധാർ ഇല്ലെങ്കിൽ ഇനി സബ്‌സിഡിയോ ആനുകൂല്യങ്ങളോ ഇല്ല!


ദില്ലി: സർക്കാർ സബ്‌സിഡികളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അഥവാ ആധാർ നമ്പറോ, അതിന്റെ എൻറോൾമെന്റ് സ്ലിപ്പോ നിർബന്ധമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 11ന് പുറത്തിറക്കിയ സർക്കുലറിലാണ് യുഐഡിഎഐ ഇക്കാര്യം അറിയിച്ചത്.


രാജ്യത്തെ 99 ശതമാനത്തിലധികം പൗരന്മാർക്കും ഇപ്പോൾ അവരുടെ പേരിൽ ആധാർ നമ്പർ ഉണ്ട്. ആധാർ നിയമത്തിലെ സെക്ഷൻ 7 പ്രകാരം, ഒരു ആധാർ നമ്പർ നൽകാത്ത ഒരു വ്യക്തിക്ക് “സബ്‌സിഡിയോ ആനുകൂല്യമോ സേവനമോ നൽകുന്നതിന് ഇതര മാർഗങ്ങൾ നല്കാൻ കേന്ദ്ര മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. 

ആധാർ ഇല്ലാത്ത സന്ദർഭങ്ങളിൽ, ഒരു വ്യക്തിക്ക് എൻറോൾമെന്റിനായി ഒരു അപേക്ഷ നൽകാമെന്നും ഒരു ആധാർ നമ്പർ ഇഷ്യു ചെയ്യുന്നതുവരെ ഇതരവും പ്രായോഗികവുമായ തിരിച്ചറിയൽ മാർഗങ്ങളിലൂടെ ആനുകൂല്യങ്ങളും സബ്‌സിഡിയും സേവനങ്ങളും നേടാമെന്നും പുതിയ സർക്കുലർ പറയുന്നു.


ജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിൽ ആധാറിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതാണ് പുതിയ സർക്കുലർ. ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ കൂടുതൽ മെച്ചപ്പെട്ട രീതി സ്വീകരിക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.

വെർച്വൽ ഐഡന്റിഫയറിന്റെ (വിഐഡി) സൗകര്യം യുഐഡിഎഐ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ആധാർ നമ്പറിനൊപ്പം മാപ്പ് ചെയ്‌തിരിക്കുന്ന താൽകാലികവും പിൻവലിക്കാവുന്നതുമായ 16 അക്ക നമ്പറാണിത്. ഇ-കെവൈസി സേവനത്തിന് ആധാർ നമ്പറിന് പകരം ഇത് ഉപയോഗിക്കാം. 

“സാമൂഹിക ക്ഷേമ പദ്ധതികൾ സുഗമമായി നടപ്പിലാക്കുന്നതിന് ചില സർക്കാർ സ്ഥാപനങ്ങൾക്ക് ആധാർ നമ്പർ ആവശ്യമായി വന്നേക്കാം. അതിനാൽ, അത്തരം സർക്കാർ സ്ഥാപനങ്ങൾക്ക് ഗുണഭോക്താക്കളോട് ആധാർ നമ്പറുകൾ നൽകാനും വിഐഡി ഓപ്ഷണൽ ആക്കാനും ആവശ്യപ്പെടാം,” യുഐഡിഎഐ സർക്കുലറിൽ പറയുന്നു.

കൂടാതെ, ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുന്നതിനായുള്ള വ്യത്യസ്‌ത സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ആധാറോ ആധാർ എൻറോൾമെന്റ് നമ്പറോ ആവശ്യമായേക്കാമെന്നും യുഐഡിഎഐ സൂചിപ്പിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group