Join News @ Iritty Whats App Group

HEALTH√ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ അറിയാം

ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയില്‍ നിന്നും ആവശ്യമുള്ള പോഷകങ്ങള്‍ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്.

120-150 ക്വാര്‍ട്‌സ് രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് കിഡ്‌നിക്കുണ്ട്.

കിഡ്‌നി പ്രവര്‍ത്തനരഹിതമായിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ ശരീരം പല വിധത്തിലാണ് പ്രതികരിക്കുന്നത്. ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ് വൃക്ക. വൃക്ക തകരാര്‍ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ക്ക് ബലം കുറയുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്ക് കാരണമാകും. വൃക്ക തകരാര്‍ ഉണ്ടെങ്കില്‍ വരാവുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരത്തില്‍ നീര് ഉണ്ടാവുക

ചിലര്‍ക്ക് കൈയ്യിലും കാലിലും നീര് വയ്ക്കാറുണ്ട്. പലരും അത് നിസാരമായാണ് കാണാറുള്ളത്. ശരീരം നീര് വയ്ക്കുന്നത് കിഡ്‌നി തകരാര്‍ ഉണ്ടെന്നതിന്റെ പ്രധാന ലക്ഷണമാണ്. തകരാറിലായിക്കഴിഞ്ഞ വൃക്കകള്‍ ശരീരത്തില്‍ അധികമുള്ള വെള്ളം പുറന്തള്ളുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

ക്ഷീണം തോന്നുക

രാവിലെ ഉറക്കം എഴുന്നേറ്റാല്‍ ചിലര്‍ക്ക് ക്ഷീണം തോന്നാറുണ്ട്. എത്ര ഉറങ്ങിയിട്ടും ക്ഷീണം കുറയുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. erythropoietin എന്ന ഹോര്‍മോണ്‍ ആണ് വൃക്കകളെ സംരക്ഷിക്കുന്നത്. എന്നാല്‍ ഈ ഹോര്‍മോണിന് എന്തെങ്കിലും വ്യത്യാസം വരുമ്ബോഴാണ് വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്.

മൂത്രത്തില്‍ രക്തം കാണുക

മൂത്രത്തിലുണ്ടാവുന്ന വ്യത്യാസങ്ങളാണ് മറ്റൊന്ന്. ചിലപ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുന്നതും മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നതും കിഡ്‌നി തകരാറിലാണ് എന്നതിന്റെ ലക്ഷണമാണ്. പതയുള്ള രീതിയില്‍ മൂത്രം പോകുന്നതും പലപ്പോഴും കിഡ്‌നി പ്രവര്‍ത്തനരഹിതമാണ് എന്നതിന്റെ ലക്ഷണമാണ്. മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതും കിഡ്‌നി തകരാറിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണം സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

മലത്തില്‍ രക്തം

മലത്തില്‍ രക്തം കാണുന്നുണ്ടെങ്കില്‍ അതും അല്‍പം ഗുരുതരമായി എടുക്കേണ്ട ലക്ഷണമാണ്. മൂത്രത്തിലെ രക്തത്തിന്റെ അംശവും മലത്തില്‍ രക്തം കാണുന്നതും എല്ലാം കിഡ്‌നി പ്രതിസന്ധിയിലാണ് എന്നതിന്റെ സൂചനയാണ്.

വയറ് വേദനയും ഛര്‍ദ്ദിയും

വയറ് വേദനയും ഛര്‍ദ്ദിലും ഉണ്ടാവുകയാണെങ്കില്‍ സൂക്ഷിക്കുക. ഇവ രണ്ടും കിഡ്‌നി തകരാറിന്റെ ലക്ഷണമാണ്. രാവിലെ ഉറക്കം എഴുന്നേറ്റ ഉടന്‍ ഛര്‍ദ്ദിക്കാന്‍ തോന്നുകയും ഭക്ഷണത്തിനോട് വെറുപ്പ് തോന്നുകയും ചെയ്യുകയാണെങ്കില്‍ ഉടന്‍ ഡോക്ടറിനെ കാണുക

Post a Comment

أحدث أقدم
Join Our Whats App Group