Join News @ Iritty Whats App Group

'സുരേന്ദ്രനും മുരളീധരനുമുള്ള കാലത്തോളം എല്‍ഡിഎഫും യുഡിഎഫും ബിജെപിയെ പേടിക്കേണ്ട': കെ. മുരളീധരന്‍

കോഴിക്കോട്: ഏത് കേന്ദ്രമന്ത്രി വന്ന് പ്രഭാഷണം നടത്തിയാലും ബിജെപി കേരളത്തില്‍ നിലംതൊടില്ലെന്ന് കോണ്‍ഗ്രസ് എം പി കെ മുരളീധരന്‍ . കേന്ദ്ര മന്ത്രി ഞങ്ങളെ കൊല്ലാന്‍ പോകുന്നേ എന്ന് പറഞ്ഞ് എന്തിനാണ് പേടിക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. രാഷ്ട്രീയം അറിയാത്ത ആളാണ് ജയ്ശങ്കര്‍. വിദേശകാര്യ സെക്രട്ട്രിയായി നേരെ മന്ത്രിയായ ആളാണ്. പാലത്തിന്റെ താഴെന്ന് നോക്കുന്ന പോലെ റെയില്‍വേ ട്രാക്കിലേക്ക് നോക്കാതിരിക്കാന്‍ മന്ത്രി ശ്രദ്ധിക്കണം. അല്ലെങ്കില്‍ വല്ല ട്രെയ്‌നും വന്നാല്‍ അതുകൊണ്ട് പുലിവാലാകുമെന്നും മുരളീധരന്‍ പരിഹസിച്ചു.

കേരളത്തില്‍ രണ്ട് നേതാക്കള്‍ ബിജെപിക്കുള്ള കാലത്തോളം യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിയെ പേടിക്കേണ്ടതില്ല. അത് വി മുരളീധരനും കെ സുരേന്ദ്രനുമാണ്. ആ പാര്‍ട്ടി കേരളത്തില്‍ ഗതി പിടിക്കില്ല. പിന്നെ എന്തിനാണ് കേന്ദ്ര മന്ത്രി പേടിപ്പിക്കുന്നതിന് വില നല്‍കുന്നത്. അങ്ങനെത്തെ ഭയപ്പാടിന് ഒരു ആവശ്യവുമില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ ഞങ്ങളിലേക്ക് തിരിച്ചുവരാന്‍ തുടങ്ങി. അത് ഞങ്ങള്‍ക്ക് സന്തോഷമാണ്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നിലം തൊടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group