Join News @ Iritty Whats App Group

കോളേജ് വിദ്യാര്‍ഥിയോട് അപമര്യാദമായി പെരുമാറി;കണ്ടക്ടറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

കണ്ണൂര്‍: കോളേജ് വിദ്യാര്‍ഥിയോട് അപമര്യാദമായി പെരുമാറിയ ബസ് കണ്ടക്ടറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.കെഎല്‍ 59 എന്‍ 6622 നമ്ബര്‍ ബസ് കണ്ടക്ടര്‍ ചുഴലിയിലെ എ വി മനീഷിന്റെ കണ്ടക്ടര്‍ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ജൂലൈ അഞ്ച് മുതല്‍ ആഗ്സ്റ്റ് നാല് വരെ 30 ദിവസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥിയോട് അപമര്യാദമായി പെരുമാറുകയും മറ്റ് യാത്രക്കാരുടെ മുന്നില്‍ വെച്ച്‌ ആക്ഷേപിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. ബസില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റതായും പരാതിയില്‍ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group