Join News @ Iritty Whats App Group

മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി രണ്ടുപേര്‍ പിടിയില്‍

പയ്യന്നൂര്‍:മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി രണ്ടുപേര്‍ പിടിയില്‍. കാറില്‍ കടത്താനായിരുന്നു യുവാവിന്റെ ശ്രമം.
കാറ്ററിംങ്ങ് തൊഴിലാളി കരിവെള്ളൂര്‍ അയത്രവയല്‍ സ്വദേശി കിണറ്റുകരയില്‍ കെ.അനൂപ് (38) കരിവെള്ളൂര്‍ തെരുവിലെ പുതിയ വീട്ടില്‍ വൈശാഖ് (30) എന്നിവരെയാണ് വനിതാ എസ്‌ഐ. സിസി അബ്രഹാമും സംഘവും പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ 4.15 ഓടെ ദേശീയ പാതയില്‍ കരിവെള്ളൂര്‍ ഗവ.ആശുപത്രിക്ക് സമീപം വച്ചാണ് ഇരുവരും വാഹന പരിശോധനക്കിടെ മാരക ലഹരിമരുന്നായരണ്ട് ഗ്രാം എം.ഡി.എം.എ.യുമായി പൊലീസ് പിടിയിലായത്.കുറച്ച്‌ ദിവസങ്ങളായി പൊലീസ് കരിവെള്ളൂരും പരിസരത്തും മയക്കുമരുന്ന് സംഘത്തെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഓരോ ഗ്രാം വീതം രണ്ടു പേരില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

ഇവര്‍ സഞ്ചരിച്ച കെ.എല്‍.59.പി.5690 നമ്ബര്‍ എര്‍ട്ടിക മാരുതി കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group