ശ്രീകണ്ഠപുരം: പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.
വിളക്കന്നൂര്‍ സ്വദേശി നദീറിനെ(24)യാണ് ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12 ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തുകയും കൈയില്‍ കയറി പിടിച്ചെന്നുമാണ് പരാതി.ഓടി രക്ഷപെട്ട പെണ്‍കുട്ടി വീട്ടില്‍ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറായ പ്രതി സംഭവത്തിനുശേഷം രാജസ്ഥാനിലേക്ക് കടന്നിരുന്നു. ബുധനാഴ്ച ഇയാള്‍ പന്നിയൂര്‍ പള്ളിവയലില്‍ എത്തിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സംഘം ഇവിടെയെത്തി രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. തലശേരി പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post a Comment