Join News @ Iritty Whats App Group

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ?

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ? ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യാറുണ്ട്.
അതേസമയം, ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ആഹാരത്തിന് അര മണിക്കൂര്‍ മുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലത്. അമിതാഹാരം ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ആഹാരശേഷം വെള്ളം കുടിക്കുന്നത് ആമാശയത്തിന്റെ ഭിത്തികള്‍ക്ക് കേടുവരാതെ സംരക്ഷിക്കുകയും ചെയ്യും. ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്റെ അളവ് അസന്തുലിതമാക്കുന്നതിന് കാരണമാവുമെന്നും പറയുന്നു. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ ആഹാരത്തിനിടെ അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായാണ് കണ്ടുവരുന്നത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നത് തടയാനോ എക്കിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനോ ഇടയ്ക്ക് വെള്ളം കുടിക്കുന്നതില്‍ പ്രശ്‌നമില്ല.

Post a Comment

أحدث أقدم
Join Our Whats App Group