Join News @ Iritty Whats App Group

മണിക്കൂറുകളായി പിടിച്ചിട്ടിരുന്ന കേരള എക്‌സ്‌പ്രസ് യാത്ര തുടങ്ങി; വെള്ളവും ഭക്ഷണവും കിട്ടാതെ യാത്രക്കാ‍ര്‍ ദുരിതത്തിലായി

മണിക്കൂറുകളായി പിടിച്ചിട്ടിരുന്ന കേരള എക്‌സ്‌പ്രസ് യാത്ര തുടങ്ങി. മഹാരാഷ്ട്രയ്ക്കും ആന്ധ്രയ്ക്കും ഇടയിലാണ് ട്രെയിൻ പിടിച്ചിട്ടത്. ബുധനാഴ്ച ന്യൂഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിനിനാണ് ഈ ദുരവസ്ഥ ഉണ്ടായത്. തീ‍ര്‍ത്തും ദുരിതയാത്രയാണെന്നും ശുചിമുറികളിൽ ആവശ്യത്തിന് വെള്ളമില്ലെന്നും ഏറെ വൈകിയാണ് ഭക്ഷണം നൽകിയതെന്നും യാത്രക്കാ‍‍ര്‍ പരാതിപ്പെട്ടിരുന്നു. യാത്രക്കാരുടെ ദുരിതം ട്വന്റിഫോറാണ് പുറത്തെത്തിച്ചത്.

പ്രശ്നങ്ങൾ യാത്രക്കാര്‍ റെയിൽവേ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പരാതിയുണ്ട്. എന്നാൽ ദുരിതയാത്രയെക്കുറിച്ചുള്ള പരാതികൾ റെയിൽവേ നിഷേധിച്ചു. യാത്രക്കാ‍ര്‍ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഇപ്പോൾ വൈകിയോടുന്ന ട്രെയിൻ വരും മണിക്കൂറുകളിൽ ആ സമയക്രമം വീണ്ടെടുക്കുമെന്നും അറിയിച്ചിരുന്നു.

പുല‍ര്‍ച്ചെ 5.50 ചിറ്റൂരിൽ എത്തേണ്ട ട്രെയിൻ അഞ്ച് മണിക്കൂ‍ര്‍ വൈകി10.50-ന് ആണ് അവിടെ എത്തിയിട്ടുള്ളത്. ടൈംടേബിൾ അനുസരിച്ച് ഉച്ചയ്ക്ക് 1.52-ന് ട്രെയിൻ പാലക്കാട് ജംഗ്ഷനിൽ എത്തേണ്ടതാണെങ്കിലും നിലവിലെ വൈകിയോട്ടം കണക്കിലെടുത്ത് വൈകിട്ട് ആറ് മണിയോടെ മാത്രമേ കേരള എക്സ്പ്രസ് കേരളത്തിലെ ആദ്യത്തെ സ്റ്റേഷനിൽ എത്തൂ.

Post a Comment

أحدث أقدم
Join Our Whats App Group