Join News @ Iritty Whats App Group

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മുന്നൊരുക്കവുമായി കണ്ണൂർ; ദുരന്ത സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുടങ്ങാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിർദേശം

കണ്ണൂര്‍: കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ഒഴിവാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറാകാനൊരുങ്ങിയും കണ്ണൂര്‍.
കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയില്‍ എല്ലാ കരിങ്കല്‍, ചെങ്കല്‍ ക്വാറികളുടെയും പ്രവര്‍ത്തനം ജൂലൈ 10 വരെ നിര്‍ത്തിവെച്ചു.

ദുരന്ത സാഹചര്യമുണ്ടായാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുടങ്ങാനാവശ്യമായ നടപടികള്‍ എല്ലാ താലൂക്ക് തഹസില്‍ദാര്‍മാരും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കയാക്കിങ് ടീമുകളുടെയും ഹാം റേഡിയോ ഓപറേറ്റര്‍മാരുടെയും സേവനം ഉപയോഗപ്പെടുത്തും.

ദേശീയപാതയോരത്ത് കുറ്റിക്കോല്‍ പാലം മുതല്‍ കുപ്പം പാലം വരെ അപകടാവസ്ഥയില്‍ ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി കമ്ബിയിലേക്കും തൂണുകളിലേക്കും അപകടകരമായ വിധത്തില്‍ ചാഞ്ഞുനില്‍ക്കുന്ന മരങ്ങളും ചില്ലകളും നീക്കം ചെയ്തിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി കണ്ണൂര്‍ എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. പുതുതായി ശ്രദ്ധയില്‍പ്പെടുന്നവ അടിയന്തരമായി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

ഏരുവേശ്ശി പഞ്ചായത്തിലെ പൂപ്പറമ്ബ്-നെല്ലിക്കുറ്റി റോഡില്‍ സൈന്‍ബോര്‍ഡുകളും ഹാന്‍ഡ് റെയിലും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കും. ഈ റോഡില്‍ അപകടങ്ങള്‍ കൂടുതലായി സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസ് ഡിവിഷനല്‍ ഓഫിസര്‍ ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. യോഗത്തില്‍ എ.ഡി.എം കെ.കെ. ദിവാകരന്‍, സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group