Join News @ Iritty Whats App Group

നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു


നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു . പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ക്വാർട്ടേഴ്സിൽ എത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. നവാസിന്റെ കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും ഷോക്കേറ്റു.
നാദാപുരത്തെ വാടക വീട്ടിലാണ് അപകടം ഉണ്ടായത്. കടയിൽ നിന്ന് രാത്രി ക്വാർട്ടേഴ്സിലെത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പറഞ്ഞു. ഷോക്കേറ്റു വീണ ഇരുവരെയും ഉടൻ തന്നെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിന്റെ ജീവൻ രക്ഷിക്കാനായില്ല. കാര്യമായ പരിക്കുകൾ ഏൽക്കാതെ അൻഷാദ് രക്ഷപ്പെട്ടു.

ക്വാർട്ടേഴ്സിലെ മുറിയിൽ ഹോൾഡറും ഇലക്ട്രിക് വയറുകളും നിലത്തു വീണ നിലയിൽ കണ്ടെത്തി.

Post a Comment

Previous Post Next Post
Join Our Whats App Group