Join News @ Iritty Whats App Group

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ എംഎല്‍എയുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍(73) അന്തരിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.വട്ടപ്പാറ എസ് യു ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം മില്‍മയുടെ ചെയര്‍മാനായിരുന്നു. 2001 ല്‍ ചടയമംഗലത്ത് നിന്ന് എംഎല്‍എ ആയി.

കെഎസ്യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ്യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group