Join News @ Iritty Whats App Group

കലാപഭൂമിയായി സംസ്ഥാനം; അതീവ ജാഗ്രതാ നിര്‍ദേശം; കണ്ണൂരില്‍ നേതാക്കളുടെ വീടുകള്‍ക്ക് സുരക്ഷ കൂട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചതിനു പിന്നാലെ സംസ്ഥാനത്ത് ഇന്നലെ വ്യാപക അക്രമം. സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. അക്രമസംഭവങ്ങളെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി അതീവജാഗ്രതയ്ക്ക് ഡിജിപി നിര്‍ദേശം നല്‍കി. പരമാവധി പൊലീസുകാരെ വിന്യസിക്കും.
കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. സംസ്ഥാനത്ത് പലഭാഗത്തും കോണ്‍ഗഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്തു. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. കെപിസിസി പ്രസിഡന്റിന്റെ ഭാര്യ വീടിന് നേരെ കല്ലേറുണ്ടായി. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കെ.സുധാകരന്‍ എംപിയുടെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. സിപിഎം പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്.

പയ്യന്നൂര്‍ ഗാന്ധി മന്ദിരം അടിച്ചു തകര്‍ത്തു. രാത്രി 9 മണിയോടെയായിരുന്നു സംഭവം. മന്ദിരന്റെ മുന്‍പില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയില്‍. ഓഫിസിലെ ഫര്‍ണ്ണിച്ചറുകള്‍ ജനല്‍ ചില്ലുകള്‍ എല്ലാം തകര്‍ത്തിട്ടുണ്ട്. ആ സമയത്ത് ഓഫീസ് സെക്രട്ടറി മാത്രമാണുണ്ടായത്.

കണ്ണൂരില്‍ കനത്ത ജാഗ്രതയാണ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് വിവരം ലഭിച്ചതോടെയാണ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരുടെ വീടിനാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു

Post a Comment

أحدث أقدم
Join Our Whats App Group