Join News @ Iritty Whats App Group

വിദേശത്തുനിന്ന് വരുന്ന രണ്ട് ശതമാനം പേരില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

വിദേശത്ത് നിന്ന് വരുന്നവരിൽ രണ്ട് ശതമാനം പേരെ ആർ റ്റി പി സി ആർ പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശം. ഏതെങ്കിലും 2 ശതമാനം പേരെ പരിശോധിച്ച് അതിൽ പോസിറ്റീവ് ആകുന്ന സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയയ്ക്കാനാണ് നിർദേശം.

രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കൊവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ്  പകർച്ചവ്യാധി നിരീക്ഷണ പ്രവർത്തനങ്ങൾക്കുള്ള പുതുക്കിയ മാർഗ്ഗനിർദേശം കേന്ദ്രം പുറത്തിറക്കിയത്. സാമ്പിൾ ശേഖരിക്കുന്നത് മുതൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ വരെ ഓരോ ഘട്ടത്തിലും സൂക്ഷ്മമായി നിരീക്ഷിക്കുകയും രോഗത്തെ സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

Post a Comment

أحدث أقدم
Join Our Whats App Group