Join News @ Iritty Whats App Group

സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾ വഴി വ്യക്തി വിവരങ്ങൾ ചോരുന്നു; പരാതിയുമായി ഐടി മിഷൻ

സമാന്തര ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴി വ്യക്തിവിവരങ്ങൾ വൻതോതിൽ ചോരുന്നു എന്ന് ഇന്‍റലിജൻസ്. സര്‍ക്കാര്‍ അംഗീകാരം ഉണ്ടെന്ന വ്യാജേന പ്രവര്‍ത്തിക്കന്ന ഓൺലൈൻ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ക്രമക്കേട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓൺലൈൻ സേവന കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കണമെന്ന് ഐടി മിഷൻ ഡയറക്ടര്‍ നൽകിയ മുന്നറിയിപ്പ് കളക്ടര്‍മാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

സര്‍ക്കാര്‍ സേവനങ്ങളധികം ഇപ്പോൾ ഓൺലൈന്‍ വഴിയാണ് നടക്കുന്നത്. സ‍ർട്ടിഫിക്കറ്റുകള്‍, വിവിധ സേവനങ്ങള്‍ക്കുള്ള പണമടക്കൽ എന്നിവയെല്ലാം വിവിധ വെബ് പോര്‍ട്ടലുകൾ വഴി ചെയ്തെടുക്കാം. പൊതു ജനങ്ങൾക്ക് ഓണ്‍ സേവനങ്ങള്‍ നൽകാൻ സർക്കാർ ചുമതലപ്പെടുത്തിയിരുന്നത് ഐടി മിഷനു കീഴിലുള്ള അക്ഷയ കേന്ദ്രങ്ങളെയാണ്. സർക്കാർ നൽകിയ പ്രത്യേക യൂസ‍ർ ഐഡിയും പാസ് വേർഡും ഉപയോഗിച്ചാണ് ഓരോ അക്ഷയ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾക്ക് പരിധിയും വച്ചിട്ടില്ല. വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായിക്കുമെന്ന ഉറപ്പും സര്‍ക്കാര്‍ നൽകുന്നുണ്ട്.
ഓരോ വ്യക്തിക്കും സ്വന്തമായി അക്കൗണ്ടുണ്ടാക്കി ഇ-ഡിസ്ട്രിക്റ്റ് വഴി വിവിധ സേവനങ്ങള്‍ക്ക് പണമടച്ച് അപേക്ഷ നൽകാം. പക്ഷെ ഒരാൾക്ക് ഒരു മാസം അഞ്ച് സേനവങ്ങൾ മാത്രമെന്ന പരിമിതിയുണ്ട്. ഇവിടെയാണ് തട്ടിപ്പ് നടക്കുന്നതായി ഐടി മിഷൻ പറയുന്നത്. ഓൺലൈൻ സേവനങ്ങൾ സ്വന്തമായി ചെയ്യാനറിയാത്ത സാധാരണക്കാരെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത്, സ്വകാര്യ ഓൺലൈൻ സേവന ദാതാവിന് മുന്നിലെത്തുന്ന ഇവര്‍ രേഖകളെല്ലാം കൈമാറും. വ്യക്തിയുടെ പേരിൽ സ്ഥാപനം അക്കൗണ്ട് ഉണ്ടാക്കും. ഇടപാടുകാരന്‍റെ ആവശ്യം കഴിഞ്ഞാൽ പിന്നെ അതേ അക്കൗണ്ട് വിവരങ്ങൾ വച്ച് മറ്റൊരാൾക്ക് സേവനം ലഭ്യമാക്കുകയും അതിന് പണം വാങ്ങുകയും ചെയ്യും, ഉപഭോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന വ്യക്തി വിവരങ്ങൾ ഇത്തരക്കാര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് ഇൻറലിജൻസിന്‍റെയും ഐടി മിഷന്‍റെയും കണ്ടെത്തൽ.

ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ അംഗീകൃതമല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലാ കളക്ടർമാര്‍ക്കും ഐടി മിഷൻ കത്ത് നൽകിയിട്ടുണ്ട്. ഇത് പ്രകാരമാണ് ജില്ലാ കളക്ടർമാർ പൊലീസിന് കത്ത് നൽകിയത്. അക്ഷയയുടെ ലോഗോയുടെ മാതൃകയിൽ ബോർഡുകള്‍ സ്ഥാപിച്ച് പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രങ്ങള്‍ക്കെതിരെയും നടപടിവേണമെന്നും തിരുവനന്തപും ജില്ലാ കളക്ടർ പൊലീസിന് നൽകിയ കത്തിൽ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group