Join News @ Iritty Whats App Group

കൂൾ ബാറുകളിലെയും ഹോട്ടലുകളിലെയും വെള്ളം പരിശോധനയ്ക്ക് താലൂക്ക് അടിസ്ഥാനത്തിൽ സൗകര്യമൊരുക്കണം - വ്യാപാരി സമിതി

ഇരിട്ടി: കൂൾ ബാറുകളിലെയും ഹോട്ടലുകളിലെയും വെള്ളം പരിശോധിക്കാനുള്ള സൗകര്യം താലൂക്ക് അടിസ്ഥാനത്തിൽ സ്ഥാപിക്കണമെന്ന് കേരളാ വ്യാപാരി വയസായി സമിതി ഇരിട്ടി ഏരിയാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, ഇരിട്ടി ടൗണിലെ അനിയന്ത്രിതമായ കെട്ടിട വാടക നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ ഇടപെടുക, പയഞ്ചേരി തവക്കൽ കോംപ്ലക്സിലെ കെട്ടിടത്തിലെ മുറികൾക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിത്തരണം എന്നീ കാര്യങ്ങളും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
  വ്യാപാരി മിത്ര ഉദ്ഘാടനവും ആദ്യകാല വ്യാപാരികളെ ആദരിക്കലും അനുമോദന സദസ്സും ഇതോടൊപ്പം നടന്നു. ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വ്യാപാരിമിത്ര ക്ഷേമപദ്ധതി അംഗത്വ വിതരണം ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലതയും വ്യാപാരി മിത്ര പദ്ധതി വിശദീകരണം സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഇ. സജീവനും നിർവഹിച്ചു. ഇരിട്ടി ഏരിയയിൽ 40 വർഷത്തിലധികം കച്ചവടം ചെയ്ത ആദ്യകാല വ്യാപാരികളായ കെ. ഹംസ ഹാജി, യു.എ. വിശ്വനാഥൻ, യു. അച്യുതൻ, എൻ. കുഞ്ഞിമൂസ ഹാജി, എം.ജെ. ജോണി, കെ.കെ. ഭാസ്ക്കരൻ, പി.കെ. വത്സൻ, ലത്തീഫ് ഹാജി എന്നിവരെ സമിതി സംസ്ഥാന കമ്മിറ്റി അംഗം ഹമീദ് ഹാജി ആദരിച്ചു. സിനിമാ സംവിധായൻ അനുരാജ് മനോഹരൻ, മിമിക്രി ആർ ട്ടിസ്റ്റ് ബിപ്ലവ് നന്ദൻ, യോഗ ചാമ്പ്യൻ പി. സ്നേഹൽ എന്നിവരെ ഇരിട്ടി മുൻസിപ്പൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അനുമോദിച്ചു. പ്രഭാകരൻ എടക്കാനം അദ്ധ്യക്ഷത വഹിച്ചു. കെ.കെ സഹദേവൻ, വി.പി. അബ്ദുൽ റഷീദ്, കെ. നന്ദനൻ , സുമേഷ് കോളിക്കടവ്, പി. വി. പുരുഷോത്തമൻ, ഇ. സദാനന്ദൻ എന്നിവർ സംസാരിച്ചു. ഒ. വിജേഷ് സ്വാഗതവും, അബ്ദുൽലത്തീഫ് പൊയിലൻ നന്ദിയും പറഞ്ഞു .

Post a Comment

أحدث أقدم
Join Our Whats App Group