അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ
കൊയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു. വാൽപ്പാറ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ അസം സ്വദേശിയുടെ മകനാണ് കൊല്ലപ്പെട്ടത്. അയ്യർപാടി എസ്റ്റേറ്റ് ബംഗ്ലാവ് ഡിവിഷനിലാണ് സംഭവം. തേയിലതോട്ടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
അസം സ്വദേശി രാജ്ബുൾ അലിയുടെ മകൻ സൈഫുൾ അലാം ആണ് കൊല്ലപ്പെട്ടത്. കുട്ടി വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് പുലി പിടിച്ചത്. പരിസരവാസിയായ സ്ത്രീയാണ് കുട്ടിയെ പുലി പിടിക്കുന്നത് കണ്ടത്. സമീപത്തുള്ള തേയിലത്തോട്ടത്തിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഷാജിത ബീഗം ആണ് മാതാവ്. ദമ്പതികൾക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. വാൽപ്പാറയിൽ 8 മാസത്തിനിടെ മൂന്നു കുട്ടികളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നാട്ടുാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്.
إرسال تعليق