Join News @ Iritty Whats App Group

ഹജ്ജ് കര്‍മ്മത്തിനായി ശിഹാബ് നടന്ന് തുടങ്ങി; 8640 കിലോമീറ്റര്‍ ദൂരം; 280 ദിവസം നീളുന്ന യാത്ര

ഉറ്റവരോട് യാത്ര പറഞ്ഞ് വ്യാഴാഴ്ച സുബഹി നമസ്കാരത്തിന് ശേഷം പ്രാര്‍ഥനയോടെ ശിഹാബ് തന്‍റെ സ്വപ്നയാത്ര ആരംഭിച്ചു. ഇനി ഒരു ലക്ഷ്യം മാത്രം അടുത്ത ഹജ്ജിന് മുന്‍പ് പുണ്യഭൂമിയായ മക്കയിലെത്തുക. താണ്ടാനുള്ളത് 8640 കിലോമീറ്റര്‍ ദൂരം .. 280 ദിവസം കൊണ്ട് ലക്ഷ്യത്തിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെ നീണ്ട നാളത്തെ തയാറെടുപ്പിനൊടുവില്‍ മലപ്പുറം വളാഞ്ചേരിയിലെ ചേലമ്പാടന്‍ ശിഹാബ് തന്‍റെ ആഗ്രഹ പൂര്‍ത്തികരണത്തിനായി നടന്നു തുടങ്ങി. മലപ്പുറത്ത് നിന്ന് മക്കയിലേക്ക് കാല്‍നടയായി ഹജ്ജിന് പോകുന്ന ശിഹാബ് എന്ന യുവാവിന്‍റെ കഥ അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു.
കുട്ടിക്കാലം മുതലുള്ള ശിഹാബിന്‍റെ ആഗ്രഹമായിരുന്നു നടന്നുപോയി ഹജ്ജ് ചെയ്യുക എന്നത്. കേട്ടവരെല്ലാം ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പടച്ചോന്‍റെ കൃപയുണ്ടെങ്കില്‍ യാത്ര വിജയിക്കുമെന്ന് ശിഹാബ് മറുപടി നല്‍കി. ഉമ്മ സൈനബയും ഭാര്യ ഷബ്നയും ശിഹാബിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. ഒന്‍പത് മാസത്തെ ആലോചനയിലൂടെയാണ് യാത്ര ആസുത്രണം ചെയ്തത്.

വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍നിന്ന് ശിഹാബ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇറങ്ങിയത്. കുറച്ചുദൂരം നാട്ടുകാരും ബന്ധുക്കളും ശിഹാബിനെ അനുഗമിച്ചു. പിന്നെ സലാം പറഞ്ഞു പിരിഞ്ഞു. അത്യാവശ്യസാധനങ്ങള്‍ മാത്രമേ ശിഹാബിന്റെ കൈയിലുള്ളൂ. ഭക്ഷണവും അന്തിയുറക്കവും വഴിയരികിലെ പള്ളികളിലും മറ്റുമാകും.

രാത്രി പരപ്പനങ്ങാടിയില്‍ ആദ്യദിനത്തിലെ യാത്ര സമാപിച്ചു. പരപ്പനങ്ങാടി ജുമാമസ്ജിദില്‍ തങ്ങിയശേഷം വെള്ളിയാഴ്ച വീണ്ടും യാത്ര ആരംഭിക്കും. ദിവസവും 25 കിലോമീറ്ററെങ്കിലും നടക്കുമെന്ന് ശിഹാബ് പറഞ്ഞു.

തറവാട്ടില്‍നിന്ന് ശിഹാബ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇറങ്ങിയത്. കുറച്ചുദൂരം നാട്ടുകാരും ബന്ധുക്കളും ശിഹാബിനെ അനുഗമിച്ചു. പിന്നെ സലാം പറഞ്ഞു പിരിഞ്ഞു. അത്യാവശ്യസാധനങ്ങള്‍ മാത്രമേ ശിഹാബിന്റെ കൈയിലുള്ളൂ. ഭക്ഷണവും അന്തിയുറക്കവും വഴിയരികിലെ പള്ളികളിലും മറ്റുമാകും.

രാത്രി പരപ്പനങ്ങാടിയില്‍ ആദ്യദിനത്തിലെ യാത്ര സമാപിച്ചു. പരപ്പനങ്ങാടി ജുമാമസ്ജിദില്‍ തങ്ങിയശേഷം വെള്ളിയാഴ്ച വീണ്ടും യാത്ര ആരംഭിക്കും. ദിവസവും 25 കിലോമീറ്ററെങ്കിലും നടക്കുമെന്ന് ശിഹാബ് പറഞ്ഞു.

വാഗാ അതിർത്തി വഴി പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാൻ വഴി തയ്യാറാക്കി. ബെംഗളൂരുവിലുള്ള ഹസീബ് വഴി അഞ്ച്‌ രാജ്യങ്ങളുടെയും വിസ ശരിയാക്കി.

‘പാകിസ്താനിലേക്ക് വിസ കിട്ടാനായിരുന്നു വലിയ ബുദ്ധിമുട്ട്’- ശിഹാബ് പറഞ്ഞു. രേഖകൾ ശരിയാക്കാൻ റംസാൻകാലത്തുൾപ്പെടെ 40-ലേറെ ദിവസങ്ങൾ ജ്യേഷ്ഠൻ അബ്ദുൾ മനാഫിനൊപ്പം ഡൽഹിയിൽ തങ്ങി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യുടെയും കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെയും സഹായം കിട്ടി. പ്രവാസി സംഘടനയായ കേരള മുസ്ലിം കൾച്ചറൽ സെന്ററും(കെ.എം.സി.സി.) സഹായിച്ചു. ആദ്യമായാണ് രാജ്യത്തുനിന്നൊരാൾ ഇങ്ങനെയൊരു യാത്രയ്ക്കായി ബന്ധപ്പെടുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

മണിക്കൂറിൽ 7 കിലോമീറ്റർ വരെ നടക്കാനാകുമെന്ന് ശിഹാബ് ഉറപ്പുവരുത്തി. ഒരു വർഷത്തേക്കാണ് വിസ. കാലാവധി നീട്ടാം. എട്ടു മാസംകൊണ്ട് യാത്ര പൂർത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സൗദിയിൽ ചെന്നശേഷം 2023-ലെ ഹജ്ജിന് അപേക്ഷിക്കും.

പ്ലസ്ടു, അക്കൗണ്ടൻസി കോഴ്‌സുകൾ കഴിഞ്ഞശേഷം സൗദിയിൽ ആറു വർഷം ജോലി ചെയ്ത ശിഹാബ് അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല. സൗദിയിൽനിന്ന് വന്നശേഷം നാട്ടിൽ സൂപ്പർമാർക്കറ്റ് തുടങ്ങി.പത്തു കിലോ മാത്രം ഭാരംവരുന്ന സാധനങ്ങളാണ് യാത്രയിൽ കൂട്ട്. നാലു സെറ്റ് കനം കുറഞ്ഞ വസ്ത്രങ്ങൾ, സ്ലീപ്പിങ് ബാഗ്, കുട തുടങ്ങി അത്യാവശ്യസാധനങ്ങൾമാത്രം. ഭക്ഷണത്തിനും അന്തിയുറക്കത്തിനും ആരാധനാലയങ്ങളെയും മറ്റും ആശ്രയിക്കാണ് തീരുമാനം.

Post a Comment

أحدث أقدم
Join Our Whats App Group