Join News @ Iritty Whats App Group

ഹിജാബ് ധരിച്ച് വിജയം; കര്‍ണാടകയിലെ 12-ാം ക്ലാസ് പരീക്ഷയില്‍ രണ്ടാം റാങ്കുമായി ഇല്‍ഹാം

ബെംഗളൂരു: കര്‍ണാടകയിലെ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കി ഇല്‍ഹാം. പരീക്ഷയില്‍ രണ്ടാം റാങ്കാണ് ഇല്‍ഹാം നേടിയെടുത്തത്. വിവാദങ്ങള്‍ക്കിടയിലും ഹിജാബ് ധരിച്ച് ക്ലാസിലെത്തി മികച്ചവിജയം കരസ്ഥമാക്കിയ ഇല്‍ഹാമിനെ നിരവധി പേരാണ് അഭിനന്ദിച്ചത്. മംഗലാപുരം സെന്റ് അലോഷ്യസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഇല്‍ഹാം സയന്‍സ് സ്ട്രീമില്‍ 600-ല്‍ 597 മാര്‍ക്ക് നേടി.
ബോര്‍ഡ് പരീക്ഷയില്‍ മികച്ച വിജയം ലഭിച്ചതോടെ ക്ലിനിക്കല്‍ സൈക്കോളജിയില്‍ തുടര്‍ പഠനം നടത്താനാണ് ആഗ്രഹമെന്ന് ഇല്‍ഹാം വ്യക്തമാക്കി. പിതാവ് മുഹമ്മദ് റഫീഖ് മുമ്പ് ഗള്‍ഫില്‍ ഐടി ജീവനക്കാരനായി ജോലി ചെയ്തു, ഇപ്പോള്‍ വിരമിച്ചു. അമ്മ മൊയ്സത്തുല്‍ കുബ്ര വീട്ടമ്മയാണ്.

അധ്യാപകരില്‍ നിന്ന് തനിക്ക് മികച്ച പിന്തുണ ലഭിച്ചുവെന്നും പ്രീ-ബോര്‍ഡ് പരീക്ഷയില്‍ മികച്ച നേടാനായെന്നം ഇല്‍ഹാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 598 മാര്‍ക്ക് നേടിയ സിമ്രാന്‍ റാവുവിനാണ് പരീക്ഷയില്‍ ഒന്നാം റാങ്ക്. ശനിയാഴ്ചയാണ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്

Post a Comment

أحدث أقدم
Join Our Whats App Group