Join News @ Iritty Whats App Group

പകര്‍ച്ചവ്യാധിയായ വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂരില്‍ ഒരാള്‍ മരിച്ചു; സംസ്ഥാനത്ത് ഈ വര്‍ഷം ആദ്യം

തൃശൂര്‍: പകര്‍ച്ചവ്യാധിയായ വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂരില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തൃശൂര്‍ പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി ആണ് മരിച്ചത്. 47 വയസായിരുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് ആദ്യത്തെ വെസ്റ്റ് നൈല്‍ പനി മരണമാണിത്.

രണ്ടുദിവസം മുന്‍പാണ് ജോബിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊതുകില്‍ നിന്ന് പകരുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. പാണഞ്ചേരി പഞ്ചായത്തിലാണ് രോഗം കണ്ടെത്തിയത്. അടിയന്തര സാഹചര്യം പരിഗണിച്ച് മാരായ്ക്കല്‍ വാര്‍ഡില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. പനി, തലവേദന, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍. എന്നാല്‍ കൊതുകിന്റെ കടിയേറ്റ 80 ശതമാനം പേര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമാവാതിരിക്കാനും സാധ്യതയുണ്ട്. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓര്‍മ്മക്കുറവ് എന്നിവയ്ക്കും വഴിവെക്കാം. രോഗം ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group