Join News @ Iritty Whats App Group

കീ​ഴൂ​ര്‍​കു​ന്നിൽ വൃ​ദ്ധ ദ​മ്ബ​തി​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ടി​ന് നേ​രെ അ​ക്ര​മം

ഇ​രി​ട്ടി: കീ​ഴൂ​ര്‍​കു​ന്ന് പാ​ലാ​പ്പ​റ​മ്ബി​ല്‍ വൃ​ദ്ധ ദ​മ്ബ​തി​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ടി​ന് നേ​രെ അ​ക്ര​മം.
എ​ട​ക്കാ​ന​ത്തെ മ​ഠ​ത്തി​ന​ക​ത്ത് ബേ​ബി - മേ​രി ദ​മ്ബ​തി​ക​ള്‍​ക്ക് പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന വീ​ടി​നു പ​ക​രം സേ​വാ​ഭാ​ര​തി നി​ര്‍​മി​ച്ച്‌ ന​ല്‍​കി​യ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ബേ​ബി​യു​ടെ ഭാ​ര്യ മേ​രി ഇ​രി​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.
വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​ക്ര​മം. 2018 ല്‍ ​ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ ഇ​വ​രു​ടെ ഇ​രി​ട്ടി - എ​ട​ക്കാ​നം റോ​ഡ​രു​കി​ല്‍ എ​ട​ക്കാ​ന​ത്തി​ന് സ​മീ​പ​മു​ള്ള ഇ​രു നി​ല വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു വീ​ണി​രു​ന്നു. ആ ​വ​ര്‍​ഷ​ത്തെ പ്ര​ള​യ​ത്തി​ല്‍ പൂ​ര്‍​ണ മാ​യും ത​ക​ര്‍​ന്നു പോ​യ ഏ​ഴ് വീ​ടു​ക​ള്‍ സേ​വാ​ഭാ​ര​തി നി​ര്‍​മി​ച്ച്‌ ന​ല്‍​കി​യ​തി​ല്‍ ഒ​ന്നാ​യി​രു​ന്നു ബേ​ബി​യു​ടെ വീ​ട്. ഇ​തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്.
ബേ​ബി​യു​ടെ ത​ക​ര്‍​ന്നു വീ​ണ വീ​ട് നി​ന്നി​രു​ന്ന പ​റ​മ്ബി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വാ​ഴ​യും ക​മു​കും കൃ​ഷി ചെ​യ്യാ​നാ​യി ജെ​സി​ബി കൊ​ണ്ട് പ്ര​വൃ​ത്തി ന​ട​ത്തി​യി​രു​ന്നു. ഈ ​പ​റ​മ്ബി​ല്‍ നി​ന്നും ചെ​ളി​യും വെ​ള്ള​വും റോ​ഡി​ലേ​ക്ക് ഒ​ഴു​കി​വ​ന്നി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ബൈ​ക്ക് തെ​ന്നി വീ​ണ​താ​യി പ​റ​ഞ്ഞു. ഇ​തേ തു​ട​ര്‍​ന്നാ​ണ് വീ​ടി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് ബേ​ബി പ​റ​ഞ്ഞു.
ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ആ​ര്‍. സു​രേ​ഷ്, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​ജേ​ഷ് അ​ളോ​റ, ഏ​രി​യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ​ന്‍. പ്ര​ശോ​ബ് എ​ന്നി​വ​ര്‍ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു.
പാ​ലാ​പ്പ​റ​മ്ബി​ലെ വൃ​ദ്ധ ദ​മ്ബ​തി​ക​ള്‍ മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ടി​ന് നേ​രെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നും സി ​ഐ​ടി​യു ചു​മ​ട്ടു തൊ​ഴി​ലാ​ളി​യു​മാ​യ സി.​പി. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ക്ര​മം ത​നി ക​ട​ത്ത​മാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ആ​ര്‍. സു​രേ​ഷ് പ​റ​ഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group