Join News @ Iritty Whats App Group

ജൂൺ ഒന്ന് മുതൽ സിമന്റ് വില കൂടും; നഷ്ടം നികത്താൻ വില കൂട്ടി കമ്പനികൾ

ക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിമന്റ് ഉത്പാദകരായ ഇന്ത്യ സിമന്റ്‌സ് വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. 2021 - 2022 സാമ്പത്തിക വർഷത്തിൽ നഷ്ടം നേരിട്ടതിനു ശേഷം കടം തിരിച്ചടയ്ക്കാൻ ഭൂമി വിൽക്കാനും ഇന്ത്യ സിമന്റ്‌സ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. മൂന്ന് ഘട്ടമായി വില വർധിപ്പിക്കാനാണ് നീക്കം. ജൂൺ ഒന്ന് മുതലായിരിക്കും വില വർധന. ആദ്യ ഘട്ടത്തിൽ ഒരു സിമന്റ് ചാക്കിന്  20 രൂപ വർധിപ്പിക്കും. രണ്ടാം ഘട്ടമായി ജൂൺ 15ന് 15 രൂപയും മൂന്നാം ഘട്ടമായി ജൂൺ 30ന് 20 രൂപയും വർധിപ്പിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ എൻ ശ്രീനിവാസൻ വ്യക്തമാക്കി. 

മുൻകാലങ്ങളിൽ ഒരിക്കലും കമ്പനി ഇത്രയും വലിയ വില വർധനവ് വരുത്തിയിട്ടില്ല എന്നും കമ്പനിക്കുണ്ടായ നഷ്ടം നികത്താൻ വില വർധന സഹായിക്കുമെന്നും ശ്രീനിവാസൻ വ്യക്തമാക്കി. 

മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇന്ത്യ സിമന്റ്സിന് 23.7 കോടിയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ സിമന്റസിന്റെ വരുമാനം 1,449.62 കോടിയിൽ നിന്ന് 1,391.99 കോടി രൂപയായി കുറഞ്ഞു. ഇതിനെ തുടർന്നാണ് വില വർധിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. 

Post a Comment

أحدث أقدم
Join Our Whats App Group