Join News @ Iritty Whats App Group

കുസാറ്റില്‍ ഭക്ഷ്യ വിഷബാധ, കളമശേരി കാമ്പസ് അടച്ചു, അറുപതോളം വിദ്യാര്‍ത്ഥികള്‍ ചികില്‍സയില്‍


കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ ഭക്ഷ്യ വിഷബാധ, തുടര്‍ന്ന് കളമശേരി കാമ്പസ് അടച്ചു. പനിയും ഛര്‍ദിയും ബാധിച്ച് അറുപതോളം വിദ്യാര്‍ത്ഥികളാണ് ചികല്‍സ തേടിയിട്ടുള്ളത്. ആരോഗ്യ വകുപ്പ് കാമ്പസില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് കാംപസ് അടച്ചിടാന്‍ അധികൃതര്‍ തിരുമാനിച്ചത്.

മൂന്ന് ദിവസം നീണ്ട കുസാറ്റ് യൂണിവേഴ്സിറ്റി ഫെസ്റ്റ് സമാപിച്ചതിന് പിറകെയാണ് വിദ്യാര്‍ഥികളില്‍ ഭക്ഷ്യവിഷബാധ കണ്ടത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി അറുപതോളം വിദ്യാര്‍ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയത്. സര്‍വകലാശാല പരീക്ഷകള്‍ കൂടി നടക്കുന്നതിനാല്‍ രോഗലക്ഷണങ്ങളുള്ള പലരും ഹോസ്റ്റലുകളില്‍ തന്നെയാണ് കഴിയുന്നത്്.

ഹോസ്റ്റലുകളിലും ക്യാംപസിലെ ഫുഡ് കോര്‍ട്ടിലുമെല്ലാം ആരോഗ്യവകുപ്പും, ഭക്ഷ്യസുരക്ഷാവിഭാഗവും പരിശോധന നടത്തി. യൂണിവേഴ്‌സിറ്റി ഫെസ്റ്റിനിടെയായിരിക്കും ഭക്ഷ്യവിഷബാധ സംഭവിച്ചതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കരുതുന്നത്്. ക്യാംപസിന് പുറത്ത് സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, വീടുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്കുമടക്കം രോഗലക്ഷണങ്ങളുണ്ട്. ക്യാംപസില്‍ പരിശോധന നടത്തിയ ജില്ലാ ആരോഗ്യവിഭാഗം മൂന്ന്് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയിരുന്നു. മെയ്്് 31വരെയാണ് ക്യാംപസ് അടച്ചിടുക. ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. അവസാന വര്‍ഷ പരീക്ഷകളൊഴികെയുള്ള പരീക്ഷകളെല്ലാം മാറ്റിവച്ചു.

Post a Comment

أحدث أقدم
Join Our Whats App Group