Join News @ Iritty Whats App Group

വി​വാ​ഹ വീടുകളിലെ ഹീനമായ ആഘോഷങ്ങളിൽ പോലീസ് ജാഗ്രത കാട്ടണം; മനുഷ്യാവകാശ കമ്മീഷൻ

ക​ണ്ണൂ​ര്‍: വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹീ​ന​വും നി​ന്ദ്യ​വും സ്വൈ​ര​ജീ​വി​ത​ത്തി​ന് പോ​റ​ലേ​ല്‍​പ്പി​ക്കു​ന്ന​തു​മാ​യ പ്ര​വൃ​ത്തി​ക​ള്‍ ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍.
ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 13ന് ​തോ​ട്ട​യി​ല്‍ ന​ട​ന്ന വി​വാ​ഹാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ യു​വാ​വ് കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്.
ഇ​തു​സം​ബ​ന്ധി​ച്ച്‌ ക​ണ്ണൂ​ര്‍ റേ​ഞ്ച് ഐ​ജി ക​മ്മീ​ഷ​നി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ക​ണ്ണൂ​ര്‍ ചാ​ല പ​ന്ത്ര​ണ്ട് ക​ണ്ടി​യി​ല്‍ വി​വാ​ഹ​വീ​ട്ടി​ല്‍ ഡാ​ന്‍​സ് ക​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ത​ര്‍​ക്ക​ങ്ങ​ളാ​ണ് ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.
ആ​റു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. വി​വാ​ഹ വീ​ടു​ക​ളി​ല്‍ സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യം ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.
വി​വാ​ഹ​വീ​ടു​ക​ളി​ല്‍ ആ​ഭാ​സ​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ല്‍ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഐ​ജി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി.

Post a Comment

أحدث أقدم
Join Our Whats App Group