Join News @ Iritty Whats App Group

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരത്ത് പൂജപ്പുര ജയിലിന് മുന്നില്‍ പി സി ജോര്‍ജിനെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ബിജെപി പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, പ്രണവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മനഃപൂര്‍വം ആക്രമിക്കല്‍,തടഞ്ഞുവയ്ക്കല്‍, അസഭ്യം വിളിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

ജയില്‍ മോചിതനായ പി സി ജോര്‍ജിന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പി സി ജോര്‍ജിനെ സ്വീകരിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. ട്വന്റിഫോര്‍ കാമറാമാന്‍ എസ്.ആര്‍.അരുണിന് പരിക്കേറ്റു. നാലു മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദമേറ്റുവെന്നാണ് വിവരം.

പി.സി.ജോര്‍ജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകന്‍ ഷോണ്‍ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം പ്രധാനകവാടത്തിന്റെ സൈഡില്‍ കൃത്യമായ കാമറകള്‍ സ്ഥാപിച്ച് മാധ്യമപ്രവര്‍ത്തകര്‍ കാത്തു നില്‍ക്കുന്നതിനിടയിലാണ് മര്‍ദ്ദനം ഉണ്ടായത്. പൊലീസ് ഇടപെട്ടാണ് അക്രമിസംഘത്തെ മാറ്റിയത്.

മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയാറായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞത്.

Post a Comment

أحدث أقدم
Join Our Whats App Group