Join News @ Iritty Whats App Group

വനം വകുപ്പിന്റെ അംബാസഡർമാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും; ഔദ്യോഗിക ഉത്തരവിറങ്ങി

വനം വകുപ്പിന്റെ അംബാസഡർമാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും; ഔദ്യോഗിക ഉത്തരവിറങ്ങി


സംസ്ഥാന വനം വകുപ്പിന്റെ അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. വനം വകുപ്പ് മേധാവിയുടെ നിർദേശപ്രകാരം സ്വകാര്യ സേവന അടിസ്ഥാനത്തിലാണ് താരങ്ങളെ അംബാസഡർമാരായി നിയമിച്ചിരിക്കുന്നത്.

വനസംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് നിയമനത്തിന്റെ പ്രധാന ലക്ഷ്യം.

വനം വകുപ്പിന്റെ വിവിധ പദ്ധതികളും പൊതുജനസേവനങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ, ഡിജിറ്റൽ പ്രചാരണങ്ങൾ തുടങ്ങിയവയിൽ ഇരുവരും പങ്കാളികളാകും.

Post a Comment

أحدث أقدم
Join Our Whats App Group