നിർമ്മലഗിരിയിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് എൻഎച്ച്എം എൻജിനിയർ മരിച്ചു: രണ്ട് പേർക്ക് പരുക്കേറ്റു
കൂത്തുപറമ്പ് :നിർമലഗിരി കുട്ടിക്കുന്നിൽ മിനി കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം. എൻ എച്ച് എം എഞ്ചിനീയർ അൽത്താഫ് (36) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന എൻ എച്ച് എം കൺസൾട്ടന്റ് യദു (32), ഡ്രൈവർ പ്രമോദ് (40) എന്നിവരെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. വിവരമറിഞ്ഞ് എത്തിയ കൂത്തുപറമ്പ് പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Post a Comment