Join News @ Iritty Whats App Group

കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണം; സുപ്രീം കോടതിയിൽ മാപ്പപേക്ഷ നൽകി കെപിസിസി

കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണം; സുപ്രീം കോടതിയിൽ മാപ്പപേക്ഷ നൽകി കെപിസിസി


കെപിസിസിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്സ് പോസ്റ്റിൽ നിരുപാധികം മാപ്പ് ചോദിച്ചതായും ഭാവിയിൽ സോഷ്യൽ മീഡിയ ഇടപെടലുകളിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കെപിസിസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇനി രണ്ട് തലത്തിലുള്ള അനുമതിയോടെയാകും പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയെന്നും അക്കൗണ്ട് കൈകാര്യം ചെയ്യുന്ന അഡ്മിൻമാരുടെ എണ്ണം പരിമിതപ്പെടുത്തിയെന്നും അറിയിച്ചു.

കോടതിയലക്ഷ്യ നടപടികളിൽ തുടർനടപടികൾ ഒഴിവാക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. കെപിസിസിക്കുവേണ്ടി സുഭാഷ് ചന്ദ്രൻ ആൻഡ് കവിത അസോസിയേറ്റ്സാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റിന്റെ പേരിൽ കെപിസിസിക്കെതിരെ സുപ്രീം കോടതി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കോടതിയലക്ഷ്യ ഹർജിയിൽ കെപിസിസി പ്രസിഡന്റിനും കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികൾക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

കോടതിയെ അപമാനിക്കാൻ ശ്രമിച്ചാൽ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നായിരുന്നു സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇതിന് പിന്നാലെ വിവാദ പോസ്റ്റ് പ്രസിദ്ധീകരിച്ച വ്യക്തിയെ ചുമതലയിൽ നിന്ന് നീക്കിയതായി സണ്ണി ജോസഫ് അറിയിച്ചിരുന്നു. കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് വിവേകശൂന്യമായ പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നേതൃത്വം വിശദീകരിച്ചിരുന്നു. തുടർന്നാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അറിയിച്ച് കെപിസിസി സുപ്രീം കോടതിയെ സമീപിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group