മട്ടന്നൂരിൽ വീടിനുള്ളിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ
കണ്ണൂർ: മട്ടന്നൂരിൽ വീടിനുള്ളിൽ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നവീൻ കൃഷ്ണ (21), അമ്മ ജ്യോതി (56) എന്നിവരാണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലാണ് ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടുപേരെയും നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മാർച്ചിൽ വിരമിച്ച അധ്യാപികയാണ് കൊല്ലപ്പെട്ട ജ്യോതി.
കെ.എസ്.ഇ.ബി റിട്ടയേർഡ് ജീവനക്കാരനായ ഭർത്താവ് രാജേന്ദ്രൻ രാവിലെ ടൗണിൽ പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
إرسال تعليق