Join News @ Iritty Whats App Group

മീനങ്ങാടി വിനോദയാത്ര വിവാദം; പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും ബാറിൽ കയറിയിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പരാതിയുമായി യുഡിഎഫ്

മീനങ്ങാടി വിനോദയാത്ര വിവാദം; പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും ബാറിൽ കയറിയിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പരാതിയുമായി യുഡിഎഫ്


മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്. പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും ബാർ ആൻഡ് റെസ്റ്റോറന്റിൽ കയറിപ്പോകുന്നതിന്റെയും തിരിച്ചിറങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് യുഡിഎഫ് പുറത്തുവിട്ടത്. ഹൈദരാബാദിലെ നമ്പള്ളിയിലുള്ള ബോംബെ ബാർ ആൻഡ് റെസ്റ്റോറന്റിൽ നിന്നുള്ള ദൃശ്യങ്ങളാണിവയെന്ന് യുഡിഎഫ് വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.

ബാറിൽ മദ്യത്തിന് 1,100 രൂപ ബിൽ നൽകിയെന്നും പിടിഎ പ്രസിഡന്റ് സ്വന്തം എടിഎം കാർഡ് ഉപയോഗിച്ചാണ് പണം അടച്ചതെന്നും യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ യുഡിഎഫ് മീനങ്ങാടി നേതൃത്വം വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാരോപിച്ച് ബാലാവകാശ കമ്മീഷനെയും സമീപിക്കുമെന്ന് നേതൃത്വം അറിയിച്ചു.

വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണം ഉയർന്നപ്പോൾ തനിക്കെതിരായ രാഷ്ട്രീയ നീക്കമാണെന്നായിരുന്നു ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവുകൂടിയായ പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ആരോപണങ്ങൾ സാധൂകരിക്കുന്നതെന്ന അവകാശവാദവുമായി യുഡിഎഫ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്.

അധ്യാപകനെ പിന്തുണയ്ക്കുന്നതിനായി പ്രിൻസിപ്പൽ ഓൺലൈൻ മാധ്യമങ്ങളെയും വ്ലോഗർമാരെയും സ്വാധീനിച്ചെന്നും യുഡിഎഫ് ആരോപിച്ചു. അതേസമയം, വിവാദത്തിന്റെ പേരിൽ കുട്ടികൾ കടുത്ത സാമൂഹികമാധ്യമ വിചാരണയ്ക്ക് ഇരയായെന്നും നേതൃത്വം കുറ്റപ്പെടുത്തി. സംഭവത്തിൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് യുഡിഎഫിന്റെ തീരുമാനം.

Post a Comment

أحدث أقدم
Join Our Whats App Group