Join News @ Iritty Whats App Group

വന്‍ വീഴ്ചയില്‍ സ്വര്‍ണം; ഇന്നും വില കുറഞ്ഞു

വന്‍ വീഴ്ചയില്‍ സ്വര്‍ണം; ഇന്നും വില കുറഞ്ഞു


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഇടിഞ്ഞു. പവന് 3760 രൂപ കുറഞ്ഞ് 92,080 രൂപയായി. ഇന്നലെ 95,840 രൂപയായിരുന്നു പവന്‍ വില.

ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 385 രൂപ കുറഞ്ഞ് 9420 രൂപയായി. പവന് 75,360 രൂപയുമായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 300 രൂപ ഇടിഞ്ഞ് 7375 രൂപയായി. പവന് 59,000 രൂപയായി. വെള്ളിക്ക് ഗ്രാമിന് 175 രൂപയും 10 ഗ്രാമിന് 1750 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര സ്വര്‍ണ്ണവില 3530 ഡോളറിലേക്ക് താഴ്ന്നതോടെയാണ് കേരളത്തിലും വന്‍ വിലയിടിവുണ്ടായത്. നിലവില്‍ 200 ഡോളറോളം ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 3538 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം.

നവംബര്‍ ആറിന് 1,07,080 രൂപയായിരുന്നു പവന്‍ വില. നവംബറിലെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. രണ്ടാഴ്ച കൊണ്ട് 15,000 രൂപയാണ് പവന് കുറഞ്ഞത്.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന പ്രതീക്ഷയും ബോണ്ട് യീല്‍ഡിലെ വര്‍ധനയും ഡോളറിന്റെ ശക്തിയും സ്വര്‍ണ്ണത്തിന് തിരിച്ചടിയാകുന്നു. ഓഹരി വിപണിയിലെ ഇടിവിനെത്തുടര്‍ന്ന് നഷ്ടം നികത്തുന്നതിനുള്ള വില്‍പ്പന സമ്മര്‍ദവും സ്വര്‍ണ്ണവിലയെ ബാധിക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group