Join News @ Iritty Whats App Group

'ഇത് വഴിയമ്പലമല്ല': പി പി ദിവ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത കൃഷ്ണദാസിനെ തള്ളി സുരേന്ദ്രൻ

'ഇത് വഴിയമ്പലമല്ല': പി പി ദിവ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത കൃഷ്ണദാസിനെ തള്ളി സുരേന്ദ്രൻ


തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഫണ്ടിൽ ക്രമക്കേട് കണ്ടെത്തിയെന്ന് വെളിപ്പെടുത്തി ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. കൃത്യമായ ഓഡിറ്റ് നടക്കുന്നത് കൊണ്ടാണ് ഇത് കണ്ടെത്തുന്നതും നടപടി എടുക്കുന്നതും. ഇപ്പോൾ ചില ആൾക്കാർക്കെതിരെ നടപടി എടുത്തു. മറ്റ് പാർട്ടികളിൽ ഓഡിറ്റ് നടക്കുന്നില്ലെന്നും കെ സുരേന്ദ്രൻ  പറഞ്ഞു.

അതേസമയം സിപിഎം നേതാവ് പി പി ദിവ്യയെ ചൊല്ലി ബിജെപിയിൽ ഭിന്നത രൂക്ഷമാണെന്ന് കെ സുരേന്ദ്രന്‍റെ പ്രതികരണത്തിൽ നിന്ന് വ്യക്തമായി. ദിവ്യയെ സ്വാഗതം ചെയ്ത പി കെ കൃഷ്ണദാസിനെ തള്ളിയിരിക്കുകയാണ് കെ സുരേന്ദ്രൻ. കൃഷ്ണദാസ് അങ്ങനെ പറയില്ല. പി പി ദിവ്യ ആരാണ്? അവര് വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാര്‍ക്ക് വരാൻ ഇത് വഴിയമ്പലമല്ലെന്നും പി പി ദിവ്യയെ ബിജെപിയിൽ എടുക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. നവീൻ ബാബുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ ഏറ്റവുമധികം ശ്രമിച്ചത് ബിജെപി ആണെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറാകാൻ തനിക്ക് പ്രായമായില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 56 വയസേ ആയുള്ളൂ. മുതിർന്ന നേതാവായിട്ടില്ല. ജൂനിയർ പ്രവർത്തകനാണ്. ഗവർണർ പദവി ആഗ്രഹിച്ചിട്ടുമില്ല. രാജ്യസഭാ എംപി സ്ഥാനത്തെ കുറിച്ച് ചോദിച്ചപ്പോൾ അവിടെ ഒഴിവ് വേണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group