Join News @ Iritty Whats App Group

ശബരിമല യുവതി പ്രവേശന കേസ്; വിശാല ബെഞ്ചിന്‍റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പുണ്ടാകും

ശബരിമല യുവതി പ്രവേശന കേസ്; വിശാല ബെഞ്ചിന്‍റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പുണ്ടാകും


ദില്ലി: ശബരിമല യുവതി പ്രവേശന കേസിൽ വിശാല ബെഞ്ചിന്‍റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പ് ഉണ്ടാകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്ന ആണ് ഇക്കാര്യം അറിയിച്ചത്. ക്നാനായ കത്തോലിക്കാ സഭയും ആയി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ വാദത്തിനിടെ യുവതി പ്രവേശനത്തെ ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങളാണ് മുമ്പ് ജസ്റ്റിസ് നാഗരത്ന നടത്തിയിരുന്നത്. ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളായി പാലിച്ചു പോരുന്ന ആചാരങ്ങളെ കോടതിക്ക് എങ്ങനെ തെറ്റാണെന്ന് പറയാൻ ആകുമെന്ന് ചോദ്യം ചീഫ് ജസ്റ്റിസും ഉയർത്തിയിരുന്നു.

അതേസമയം, ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിട്ടുണ്ട്. ട്രാൻസ്ജെൻഡർ ആയ അനുശ്രീ ആണ് ഹർജി നൽകിയത്. തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പൊതുതാത്പര്യ ഹർജി ആയി എങ്ങനെ പരിഗണിക്കും എന്ന് കോടതി ചോദിച്ചു.

ഈ വർഷം താനടക്കം 15 പേർക്ക് പ്രവേശനം നിഷേധിച്ചതായി ട്രാൻസ്ജെൻഡറായ അനുശ്രീ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഹർജി മദ്രാസ് ഹൈക്കോടതിയിൽ എങ്ങനെയാണ് നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ഇതൊരു പൊതുതാൽപര്യ ഹർജിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വ്യക്തിപരമായി ബാധിച്ചുവെന്ന വാദത്തോടെ പൊതുതാൽപര്യ ഹർജിയല്ലാതാകുമെന്നും പറഞ്ഞു.

ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഹൈക്കോടതിക്ക് മാത്രമേ ഈ വിഷയം പരിഗണിക്കാൻ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. കേസിലെ എതിർകക്ഷികളെല്ലാം കേരളത്തിൽ നിന്നുള്ളവരാണെന്ന് നിരീക്ഷിച്ച കോടതി, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ഒരാൾ ഇതിനോടകം കേരള ഹൈക്കോടതിയെ സമീപിക്കുകയും കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ടെന്നും കേസ് നിലവിൽ പരിഗണനയിലുമാണെന്നും അറിയിച്ചു. ഇതോടെ ഹർജി പിൻവലിക്കുകയും കേസ് തള്ളുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group