Join News @ Iritty Whats App Group

ധനരാജ് വധക്കേസ്: വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് എംവി ഗോവിന്ദൻ, 'ധനരാജിന്റെ കുടുംബത്തിന് വിധിയിൽ അതൃപ്തിയുണ്ട്'

ധനരാജ് വധക്കേസ്: വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് എംവി ഗോവിന്ദൻ, 'ധനരാജിന്റെ കുടുംബത്തിന് വിധിയിൽ അതൃപ്തിയുണ്ട്'


തിരുവനന്തപുരം:ധനരാജ് വധക്കേസിൽ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രധാന സാക്ഷിയെ പോലും വിശ്വസിക്കാൻ കോടതി തയ്യാറായില്ലെന്നും ഗൂഢാലോചനയുടെ പശ്ചാത്തലം ഉൾക്കൊണ്ടിട്ടില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ഇതെല്ലം ചോദ്യം ചെയ്യപ്പെടും. ധനരാജിന്റെ കുടുംബതിന് വിധിയിൽ അതൃപ്തി ഉണ്ട്. പാർട്ടിക്കുള്ളിൽ ഒരു പോരുമില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരാഴ്ച കൊണ്ട് എൽപിഎസ്ടി പ്രശ്നം പരിഹരിക്കും എന്ന് പറഞ്ഞായാളാണ് മുഖ്യമന്ത്രി. അധികാരത്തിൽ വന്നിട്ട് ഒന്നും ചെയ്തില്ല. സമരം ചെയ്ത പന്തൽ വരെ തകർത്തുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ കാലത്തു ഒഴിവ് റിപ്പോർട്ട് ചെയ്യരുതെന്ന് വാക്കാൽ നിർദേശം നൽകിയെന്നു മുഖ്യമന്ത്രി കളവ് പറയുന്നു. വാക്കാൽ ഒരു നിർദേശവും എൽഡിഎഫ് സർക്കാർ നൽകിയിട്ടില്ല. പുതിയ തസ്തിക സൃഷ്ടിച്ചു പോലും നിയമനം എൽ‌ഡിഎഫ് സർക്കാർ നൽകിയിട്ടുണ്ട്. കാലടിയിൽ വിസിക്കൊപ്പം മുഖ്യമന്ത്രിയും നിൽക്കുന്നു. വിസിയെ വിദ്യാർഥികൾ ആക്രമിച്ചു എന്ന നുണ സതീശൻ ആവർത്തിക്കുന്നു. ഉമ്മൻ‌ചാണ്ടിയുടെ കുടുംബത്തിന് എതിരെയും കെസിക്കു എതിരെയും ഉള്ള സൈബർ അക്രമണത്തിന് പിന്നിൽ വിഡി വിഭാഗം ആണെന്ന് ആരോപണമുണ്ട്. അതിനെക്കുറിച്ചു മുഖ്യമന്ത്രി മിണ്ടുന്നില്ല. സ്വന്തം പാർട്ടിയിൽ അഭിപ്രായം പറയുന്നവരെ സൈബർ വിഭാഗത്തെ ഉപയോഗിച്ച് ആക്രമിക്കുന്നു എന്ന ആരോപണത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ല. സൈബർ അക്രമണത്തിന്റെ ഗുണ ഭോക്താവ് വിഡി തന്നെ. ചോദ്യങ്ങളിൽ നിന്നും മുഖ്യൻ ഒളിച്ചോടുന്നുവെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കത്തിലും മിണ്ടാട്ടമില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

കൂട്ടുത്തരവാദിത്തം ഇല്ലാത്ത മന്ത്രിസഭയാണ്. ഉണ്ണിത്താൻ പറഞ്ഞതിനെ കുറിച്ച് സതീശൻ മിണ്ടുന്നില്ല. സതീശൻ പിന്നിൽ നിന്നും കുത്തിയ കഥ പുറത്തു വരും എന്നത് കൊണ്ടാണ് അദ്ദേഹം മിണ്ടാത്തത്. കോൺഗ്രസിലെ പോര് സൈബർ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് തീർക്കാനാണ് ശ്രമം. മുഖ്യമന്ത്രിക്കെതിരെ ഉള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യപ്പെടുന്നു. കണ്ണൂർ ഡിസിയുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും നീക്കം ചെയ്തു. വിമർശനം സഹിക്കുന്നില്ലെന്നും എംവി ​ഗോവിന്ദൻ വിമർശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group